ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. വിവിധ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ബിഗ്ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണിലൂടെയും രഞ്ജിനി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു.
വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമര്‍ശനങ്ങള്‍ക്കും രഞ്ജിനി പാത്രമായിരുന്നു. സ്റ്റേജ് ഷോകളില്‍ അവതാരികയായി നിറഞ്ഞു നിന്നിരുന്ന താരം ഇടയ്ക്ക് വെച്ച് വലിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പിന്നീട് താരം തിരിച്ചെത്തിയിരുന്നു.
സ്വന്തമായി അഞ്ചു നായ്ക്കളെ വളർത്തുന്നതിനൊപ്പം മിണ്ടാപ്രാണികൾക്കെതിരെയുള്ള ക്രൂരതകൾക്ക് ശബ്ദം ഉയർത്തുക വരെ ചെയ്യാറുണ്ട് രഞ്ജിനി. ഇപ്പോഴിതാ ശ്രദ്ധ നേടുന്നത് തന്റെ ആദ്യത്തെ വളർത്തു മൃഗത്തെക്കുറിച്ചു രഞ്ജിനിയുടെ വാക്കുകളാണ്.
“ഞാൻ കാരണം അല്ല ഞാൻ ഇങ്ങനെ ആയത് എന്റെ അപ്പൻ കാരണമാണ്. എന്റെ മൂന്നോ നാലോ വയസിൽ വഴിൽ നടക്കുന്ന ഒരു പോമറേനിയനെ കണ്ടു പാവം തോന്നി അച്ഛൻ അതിനെ വീട്ടിൽ കൊണ്ട് വന്നു. ടിക്കു എന്നാണ് ഞാൻ അവനു പേരിട്ടത്. പിന്നെ അച്ഛൻ മരിച്ചു, ഞങ്ങൾ അപ്പുപ്പന്റെയും അമ്മുമ്മയുടെയും കൂടെ താമസമായി. എന്റെ 12 ആം ക്ലാസ് വരെ അവൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. വയസായി വളരെ കഷ്ടപ്പാടൊക്കെ സഹിച്ചാണ് അവൻ മരിച്ചത്. അത് കണ്ടു എനിക്കും വല്ലാത്ത സങ്കടമായി. ടിക്കു മരിച്ചതോടെ ഞാൻ തീരുമാനിച്ചു ഇനി ജീവിതത്തിൽ ഒരു നായ ഉണ്ടാകില്ല എന്ന്,” ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിന് ഉത്തരമായി രഞ്ജിനി പറഞ്ഞു.
എന്നാൽ പിന്നീട് താനും അനിയനും ജോലിക്കൊക്കെയായി വീട്ടിൽ നിന്ന് മാറി നിന്നപ്പോൾ നായ്ക്കളെ വീട്ടിനകത്തു പോലും കയറ്റാതെ ‘അമ്മ, ഹച്ചിൻറെ പരസ്യം കണ്ടു ഒരു പഗ്ഗിനെ വളർത്തുകയായിരുന്നു എന്നും രഞ്ജിനി പറയുന്നു.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...