Connect with us

താന്‍ ലാലിന്റെ ഫോട്ടോ വിട്ട് വേറെ വല്ല ഫോട്ടോസും എടുത്ത് കഴിവ് തെളിയിക്ക്… മോഹന്‍ലാലിന്റെ റീച്ച് കൂട്ടാന്‍ നടക്കുന്നു; കമന്റിന് ചുട്ടമറുപടിയുമായി അനീഷ്

Social Media

സിനിമാ സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷിന്റെ ഫോട്ടോയ്ക്ക് വന്ന കമന്റും അതിന് അദ്ദേഹം പങ്കുവെച്ച കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

താന്‍ ലാലിന്റെ ഫോട്ടോ വിട്ട് വേറെ വല്ല ഫോട്ടോസും എടുത്ത് കഴിവ് തെളിയിക്ക് മോഹന്‍ലാലിന്റെ റീച്ച് കൂട്ടാന്‍ നടക്കുന്നു എന്ന കമന്റിന് ചുട്ടമറുപടിയായിരുന്നു അനീഷ് നല്‍കിയത്.

‘ഞാനൊരു മികച്ച ഫോട്ടോഗ്രാഫറൊന്നുമല്ല. പക്ഷേ ഞാനൊരു മികച്ച ലാല്‍ സാര്‍ ഫാനാണ്. എന്റെ ഫോട്ടോഗ്രാഫി സ്‌കില്‍ തെളിയിച്ചത് ലാല്‍ സാറിന്റെ മാത്രം ഫോട്ടോ എടുത്തിട്ടല്ല ബ്രോ..പിന്നെ റീച്ച്..അതുണ്ടാവും..കാരണം ഫ്രെമില്‍ ലാല്‍ സാര്‍ ആണ് ..അല്ലാതെ പ്രസാദേട്ടന്‍ അല്ല’ അനീഷ് ഉപാസന കുറിച്ചു.

‘അപൂര്‍വ്വമായ സ്വപ്ന തുല്യമായ ഒരു സൗഭാഗ്യമാണ് താങ്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. അതില്‍ അസൂയ ഉള്ളവര്‍ നിരവധി ഉണ്ടാവും. ചിലര്‍ അത് അടക്കി നിര്‍ത്തും. ചിലര്‍ക്ക് അതിനു കഴിയില്ല. അതിങ്ങനെ കമന്റ് കോളങ്ങളില്‍ നുരഞ്ഞ് പൊന്തും. ചൊറിഞ്ഞ് തീര്‍ക്കട്ടെ എന്നേ അവരോട് പറയാനുള്ളൂ. താങ്കള്‍ താങ്കളുടെ ജോലി ചെയ്യുക.ആശംസകള്‍’!, കലക്കി തുടങ്ങിയ നിരവധി കമന്റുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.

അനീഷ് ഉപാസനയുടെ ഫ്രെയ്മില്‍ മിക്കപ്പോഴും മോഹന്‍ലാലാണുള്ളത്. അദ്ദേഹം എടുക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണങ്ങളും ലഭിക്കാറുണ്ട്

Continue Reading
You may also like...

More in Social Media

Trending

Recent

To Top