പണ്ട് എന്തു കേട്ടാലും പ്രതികരിക്കാറുണ്ടായിരുന്നു, പിന്നീട് ലഭിക്കുന്ന വിമര്‍ശനങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല… എന്നാൽ ഇപ്പോൾ ഇങ്ങനെയാണ്!
പണ്ട് എന്തു കേട്ടാലും പ്രതികരിക്കാറുണ്ടായിരുന്നു, പിന്നീട് ലഭിക്കുന്ന വിമര്‍ശനങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല… എന്നാൽ ഇപ്പോൾ ഇങ്ങനെയാണ്!
പണ്ട് എന്തു കേട്ടാലും പ്രതികരിക്കാറുണ്ടായിരുന്നു, പിന്നീട് ലഭിക്കുന്ന വിമര്‍ശനങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല… എന്നാൽ ഇപ്പോൾ ഇങ്ങനെയാണ്!
ജീവിതത്തെ കുറിച്ച് വാചാലനാവുന്ന ചിമ്പുവിന്റെ പുതിയ വീഡിയോ ശ്രദ്ധ നേടുന്നു. പണ്ട് എന്ത് കേട്ടാലും പ്രതികരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ കേട്ടാലും ആവശ്യമുള്ളതാണെന്ന് തോന്നിയാല്‍ മാത്രമേ മനസിലേക്ക് എടുക്കുകയുള്ളു എന്നാണ് താരം പറയുന്നത്.
എന്തു കേട്ടാലും പ്രതികരിക്കാറുണ്ടായിരുന്നു. പ്രതികരിച്ച് കഴിയുമ്പോള്‍ ലഭിക്കുന്ന വിമര്‍ശനങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. വല്ലാതെ ഡിസ്റ്റര്‍ബ് ആകുമായിരുന്നു. ചിലപ്പോള്‍ സങ്കടം വരുന്ന അവസ്ഥ വരെയുണ്ടാകും. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല.
എല്ലാം വളരെ സാവധാനം ഇരുന്ന് കേട്ട് മനസിലാക്കി പഠിക്കും. സ്വയമുള്ള സംതൃപ്തിക്കും സന്തോഷത്തിനുമാണ് പ്രാധാന്യം. മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ കേട്ടാലും ആവശ്യമുള്ളതാണെന്ന് തോന്നിയാല്‍ മാത്രമെ മനസിലേക്ക് എടുക്കാറുള്ളൂവെന്നും ചിമ്പു പറയുന്നു.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മാനാട് ഉള്‍പ്പെടെ നില്വില് നാല്പത്തിയേഴ് സിനിമകള്‍ ചെയ്ത സിമ്പു അമ്പത് തികഞ്ഞ് കഴിഞ്ഞാല്‍ പിന്നെ സംവിധാനത്തിലേക്ക് ഇറങ്ങണമെന്നതിനെ കുറിച്ച് ശക്തമായി ആലോചിക്കുന്നുണ്ടെന്നും വ്യക്തമാക്കി. തന്നെ കുറിച്ചുള്ള നല്ല കാര്യങ്ങള്‍ക്കും ട്രോളുകള്‍ വരുന്നതിനാല്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.
ട്രോളന്മാരെ ഒരിക്കലും കുറ്റപറയാന്‍ സാധിക്കില്ല. ഓരോഗുത്തരുടേയും അഭിപ്രായ പ്രകടനങ്ങളാണ്. തന്നെ കുറിച്ചുള്ള മീമുകള്‍ അവര്‍ പുറത്തിറക്കുമ്പോള്‍ അതില്‍ മോശം കാര്യങ്ങള്‍ മാത്രമല്ല നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോഴും അവര്‍ ട്രോളുകള്‍ ചെയ്യാറുണ്ട്. അതിനാല്‍ സന്തോഷിക്കാറുണ്ട് എന്നാണ് ചിമ്പു പറയുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയത്. നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മർദ്ദിക്കുകയും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...