മോഹൻലാലിൻറെ ആരാധകർ തീർച്ചയായും അറിഞ്ഞിരിക്കണം എന്ത് കൊണ്ട് നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയിലെ ആ ഗസ്റ്റ് റോൾ മോഹൻലാൽ OK പറഞ്ഞു എന്ന്

ഉദയനാണ് താരം എന്ന ചിത്രം മെഗാഹിറ്റ് ആഘോഷിച്ചപ്പോള്‍ സംവിധായകനും നവാഗതനുമായ റോഷന് ആൻഡ്രൂസിനെക്കാള്‍ ഹാപ്പി യായത് മോഹന്‍ലാലായിരുന്നു .2000 ജനുവരിയില്‍ പുറത്തുവന്ന ‘നരസിഹം’ എന്ന ബോക്സോഫീസ് ബ്രേക്കിന് ശേഷം അതായത് നാല് വര്‍ഷം 2004 വരെ മോഹന്‍ലാല്‍ അഭിനയിച്ച 20 ചിത്രങ്ങളില്‍ 17 ചിത്രങ്ങളും തുടര്‍ച്ചയായി ബോക്സോഫീസില്‍ കൂപ്പ് കുത്തിയിരുന്നു. മോഹന്‍ലാലിന്റെ പ്രതാപം അസ്തമിച്ചെന്ന് പല ഇടങ്ങളില്‍ നിന്നും മുറവിളി ഉയര്‍ന്നിരുന്നു.

പക്ഷേ,2005 ജനുവരിയില്‍ പുറത്തുവന്ന റോഷന് ആൻഡ്രൂസിന്റെ ഉദയനാണ് താരമായിരുന്നു ബോക്സോഫീസില്‍ മോഹന്‍ലാലിനെ പ്രതാപകാലത്തേക്ക് തിരിച്ചു നടത്തിയത്.ബോക്സോഫീസില്‍ സകല കളക്ഷന്‍ റെക്കോര്ഡ്കളും ബ്രേക്ക് ചെയ്തിരുന്നു ഉദയനാണ് താരം . പിന്നീട് , ‘ഇവിടം സ്വര്‍ഗ്ഗമാണ്’ എന്ന ശരാശരിചിത്രവും ‘കാസനോവ ‘എന്ന എക്കാലത്തെയും വലിയ ദുരന്ത ചിത്രവുമാണ് മോഹന്‍ലാല്‍ റോഷന് ആൻഡ്രൂസ് ടീമിന്റെതായി പുറത്തുവന്നത്.

കാസനോവയ്ക്ക് ശേഷം റോഷന് ആൻഡ്രൂസ് നിവിന്‍ പൊളി ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’യില്‍ മോഹന്‍ലാല്‍ ഗസ്റ്റ് റോള്‍ ചെയ്യുന്നുണ്ട് .എന്നാല്‍ , പൊടുന്നനെ റോഷന് ആന്‍ഡ്രൂസിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ ഗസ്റ്റ് റോള്‍ ചെയ്യാന്‍ കാരണം കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം റോഷന് ആൻഡ്രൂസ് ഒരുക്കുന്ന ബിഗ് ബട്ജറ്റ് ത്രില്ലറില്‍ മോഹന്‍ലാലായിരിക്കും കേന്ദ്ര കഥാപാത്രം എന്നാണ് കേള്‍ക്കുന്നത്.

ചിത്രത്തെ കുറിച്ച് റോഷനില്‍ നിന്നും കൂടുതല്‍ അറിയാനും ചര്‍ച്ചചെയ്യാനും കൂടിയാണ് മോഹന്‍ലാല്‍ നിവിന്‍ പൊളി ചിത്രത്തില്‍ അതിഥിയായത് എന്നാണ് സിനിമയുടെ പിന്നാമ്പുറങ്ങളില്‍ നിന്നും കേള്‍ക്കുന്നത്.AshiqShiju