
Social Media
‘എവിടെയെങ്കിലും ജോബ് ഇന്റര്‍വ്യൂ ഉണ്ടെങ്കിലോ’…റിമയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു
‘എവിടെയെങ്കിലും ജോബ് ഇന്റര്‍വ്യൂ ഉണ്ടെങ്കിലോ’…റിമയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു

നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് റിമ കല്ലിങ്കല്‍. അഭിനേത്രിയെന്ന നിലയില്‍ കൈയ്യടി നേടുന്നത് പോലെ തന്നെ തന്റെ നിലപാടുകളുടെ പേരിലും റിമ ഒരുപാട് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യുസിസിയുടെ മുന്നണി പോരാളികള്‍ ഒരാള്‍ കൂടിയാണ് റിമ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
വേറിട്ട ചിത്രങ്ങള്‍ പങ്ക് വെക്കുന്നതിലൂടെ സോഷ്യല്‍മീഡിയയില്‍ താരം വലിയ ശ്രദ്ധാകേന്ദ്രമാവാറുണ്ട്. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ചിത്രം ശ്രദ്ധേയമാവുകയാണ്. ചിത്രത്തിനൊപ്പമുള്ള റിമയുടെ ക്യാപ്ഷനാണ് ചര്‍ച്ചയാവുന്നത്.
‘എവിടെയെങ്കിലും ജോബ് ഇന്റര്‍വ്യൂ ഉണ്ടെങ്കിലോ’ എന്നാണ് ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. നിങ്ങളെ കാണാന്‍ മനോഹരമായിരിക്കുന്നു, ഉറപ്പായും ജോലി ലഭിക്കും എന്നൊരാള്‍ കമന്റ് ചെയ്തു അതിനായി പൂജ ചെയ്യുന്നുണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമ അടുത്തിടെ വൈല്‍ഡ് ജസ്റ്റിസ് എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങളും മാധ്യമശ്രദ്ധ നടിയിരുന്നു.
ശ്യാമപ്രസാദിന്റെ ‘ഋതു’വിലൂടെ മലയാളസിനിമയിലേക്കെത്തിയ റിമ പിന്നീട് സിനിമയില്‍ ശ്രദ്ധേയയാകുകയായിരുന്നു. ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സില്‍വയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...