
News
ആ സിനിമയില്‍ ട്രാന്‍സ്ജെന്‍ഡറായി അഭിനയിച്ചത് തെറ്റായിപ്പോയി; തുറന്ന് പറഞ്ഞ് ഓസ്കര് ജേതാവ് എഡ്ഡി റെഡ്മെയ്ന്
ആ സിനിമയില്‍ ട്രാന്‍സ്ജെന്‍ഡറായി അഭിനയിച്ചത് തെറ്റായിപ്പോയി; തുറന്ന് പറഞ്ഞ് ഓസ്കര് ജേതാവ് എഡ്ഡി റെഡ്മെയ്ന്

‘ദ ഡാനിഷ് ഗേളില്‍ ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് തെറ്റായി പോയെന്ന് ഓസ്കര് ജേതാവ് കൂടിയായ ഹോളിവുഡ് സൂപ്പര്‍ താരം എഡ്ഡി റെഡ്മെയ്ന്. ലിലി എല്‍ബെ എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് എഡ്ഡിയ്ക്ക് ഏറെ പ്രശംസ കിട്ടിയെങ്കിലും ചിത്രത്തില്‍ ഒരു യഥാര്‍ത്ഥ ട്രാന്‍സ്ജെന്‍ഡറിനെ വെച്ച് അഭിനയിക്കാമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
നല്ല ഉദ്ദേശത്തോടെയാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. പക്ഷേ ഇപ്പോള്‍ അത് തെറ്റായി പോയെന്ന് തോന്നുന്നു എഡ്ഡി സണ്‍ഡേ ടൈംസിനോട് പ്രതികരിച്ചു.
അതോടൊപ്പം തന്നെ ട്രാന്‍സ്ജെന്‍ഡറുകളുടെ കഥ പറയുന്ന സിനിമകളുടെ വിജയങ്ങള്‍ക്ക് പിന്നില്‍ ട്രാന്‍സ് അല്ലാത്ത ആളുകളാണ് അഭിനയിക്കുന്നത്. അത് ഭാവിയില്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു. പ്രശസ്ത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിത കഥ പറഞ്ഞ ‘ദ തിയറി ഓഫ് എവരിതിങ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് എഡ്ഡിയ്ക്ക് മികച്ച നടനുളള ഓസ്ക്കാര്‍ അവാര്‍ഡ് ലഭിച്ചത്.
‘ദ ഡാനിഷ് ഗേള്‍’ ചിത്രത്തിലെ അഭിനയത്തിന് ഓസ്ക്കാര്‍ നോമിനേഷന് ലഭിച്ചിരുന്നു. 2015 ലാണ് ചിത്രം പുറത്തിറങ്ങിയത്. സിനിമയില്‍ ലിലി എല്‍ബെ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...