
News
‘ലൈഗര്‍’ സെറ്റില്‍ നിന്നും ചിത്രങ്ങളുമായി അനന്യ പാണ്ഡെ; സോഷ്യല്‍ മീഡിയയവല് വൈറലായി ചിത്രങ്ങള്‍
‘ലൈഗര്‍’ സെറ്റില്‍ നിന്നും ചിത്രങ്ങളുമായി അനന്യ പാണ്ഡെ; സോഷ്യല്‍ മീഡിയയവല് വൈറലായി ചിത്രങ്ങള്‍

നിരവധി ആരാധകരുള്ള താരമാണ് അനന്യ പാണ്ഡെ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രമാണ് ‘ലൈഗര്‍’. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മൈക്ക് ടൈസണ്‍ ഇന്ത്യന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ലൈഗറെന്ന ചിത്രത്തിലെ നായിക അനന്യ പാണ്ഡ പങ്കുവെച്ച മൈക് ടൈസണിനൊത്തുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മൈക്ക് ടൈസനുമായുള്ള സൗഹൃദമാണ് അനന്യ പാണ്ഡ ഫോട്ടോയിലൂടെ സൂചിപ്പിക്കുന്നത്.
ക്ലൈമാക്സില്‍ അതിഥി താരമായാണ് മൈക്ക് ടൈസണ്‍ എത്തുകയെന്നാണ് സൂചന. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. ഇപോള്‍ ലൈഗറെന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.
മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് താരമായാണ് വിജയ് വേഷമിടുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. ഒടിടിയില്‍ ലൈഗര്‍ എന്ന ചിത്രം റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ട് നേരത്തെ വിജയ് ദേവെരകൊണ്ട തള്ളിയിരുന്നു.
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....