Connect with us

സന്തോഷത്തിൽ നിറഞ്ഞാടി മഞ്ജു! ചിരിയ്ക്ക് പിന്നിലെ രഹസ്യം പൊട്ടി! കാണാനും കേൾക്കാനും ആഗ്രഹിച്ച വാർത്ത പോസ്റ്റും ചിത്രവും വൈറലാകുന്നു; ആശംസകളുമായി സഹതാരങ്ങൾ

Actress

സന്തോഷത്തിൽ നിറഞ്ഞാടി മഞ്ജു! ചിരിയ്ക്ക് പിന്നിലെ രഹസ്യം പൊട്ടി! കാണാനും കേൾക്കാനും ആഗ്രഹിച്ച വാർത്ത പോസ്റ്റും ചിത്രവും വൈറലാകുന്നു; ആശംസകളുമായി സഹതാരങ്ങൾ

സന്തോഷത്തിൽ നിറഞ്ഞാടി മഞ്ജു! ചിരിയ്ക്ക് പിന്നിലെ രഹസ്യം പൊട്ടി! കാണാനും കേൾക്കാനും ആഗ്രഹിച്ച വാർത്ത പോസ്റ്റും ചിത്രവും വൈറലാകുന്നു; ആശംസകളുമായി സഹതാരങ്ങൾ

മഞ്ജു വാര്യരുടെ കലാജീവിതത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമാണ് മാതാപിതാക്കള്‍ക്കുള്ളത്. കുട്ടിക്കാലം മുതലേ മകളെ നൃത്തം പഠിപ്പിച്ചതും വേദികളിലേക്ക് അയച്ചതുമെല്ലാം ഇരുവരും ചേര്‍ന്നായിരുന്നു. മകളെ ഡാൻസ് പഠിപ്പിക്കുന്നത് മുതൽ ഇന്നു കാണുന്ന മഞ്ജുവാക്കിയതിന് പിന്നിൽ ഇവർ രണ്ടാളുടേയും കരങ്ങളാണ്.

അടുത്തിടെയായിരുന്നു മഞ്ജുവിന്റെ അമ്മ ഗിരിജ വാര്യര്‍ കഥകളിയില്‍ അരങ്ങേറ്റം നടത്തിയത്. സ്വപ്നങ്ങളെ പിന്തുടരാനും അത് പ്രാവർത്തികമാക്കാനും പ്രായം ഒരു പ്രശ്നമല്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ, അമ്മ ഗിരിജ മാധവന്റെ ഏതാനും ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മഞ്ജു അതോടൊപ്പം മഞ്ജുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്.

”ഞാൻ നിങ്ങളുടെ ഒരു ഭാഗം. അതാണ് എൻ്റെ ഏറ്റവും വലിയ ശക്തി. ഞാൻ അതിൽ അഭിമാനിക്കുന്നു,” എന്നാണ് മഞ്ജു ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഗിരിജ വാര്യർക്ക് ആശംസയുമായി താരങ്ങളും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

ശിവരാത്രി ഉത്സവത്തിനോട് അനുബന്ധിച്ചായിരുന്നു അമ്മ ഗിരിജ മാധവ കഥകളി അരങ്ങേറ്റം കുറിച്ചത്. അന്ന് അമ്മയ്ക്ക് ആശംസയുമായി മഞ്ജു രംഗത്ത് എത്തിയിരുന്നു. “ഏതു പ്രായത്തിലും എപ്പോൾ വേണമെങ്കിലും നമുക്ക് ആഗ്രഹം സത്യസന്ധമായി ഉണ്ടെങ്കിൽ അത് നടക്കുമെന്ന് എന്റെ അമ്മ പ്രവൃത്തിയിലൂടെ കാണിച്ചുതരികയാണ്. എനിക്കും എല്ലാ സ്ത്രീകൾക്കുമൊരു പ്രചോദനമാണത്,” അമ്മയുടെ അരങ്ങേറ്റം കാണാൻ എത്തിയ മഞ്ജു മുൻപ് പറഞ്ഞതിങ്ങനെ. കലാനിലയം ഗോപിയുടെ ശിക്ഷണത്തിലാണ് ഗിരിജ മാധവൻ കഥകളി അഭ്യസിച്ചത്. വർഷങ്ങളായി മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട് ഇവർ. എഴുത്തുകാരിയും കൂടിയാണ് . അമ്മ എഴുത്ത് മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

അതേസമയം സോഷ്യൽ മീഡിയയിൽ സജീവാണ് മഞ്ജു വാര്യർ. സിനിമ വിശേഷങ്ങൾക്കൊപ്പം തന്റെ സന്തോഷങ്ങളും താരം പങ്കുവെയ്ക്കാറിണ്ട്. കഴിഞ്ഞ ദിവസം മഞ്ജു പങ്കുവെച്ച കുറിപ്പും ചിത്രവും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ‘നിങ്ങള്‍ സംസാരിക്കുന്ന വാക്കുകള്‍ നിങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നുവെങ്കില്‍ അവ മനോഹരമായിരിക്കുമോ?’ എന്നാണ് മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരു വേദിയിൽ സംസാരിക്കുന്ന ചിത്രമായിരുന്നു മഞ്ജു പോസ്റ്റ് പോസ്റ്റ് ചെയ്തത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top