Connect with us

കാസ്റ്റിങ് കൗച്ച് നേരിട്ടു! അന്ന് നടന്നത് ഇതായിരുന്നു! ആ പേരുകൾ പുറത്തേക്കോ? രോഹിണിയുടെ നടുക്കുന്ന വെളിപ്പെടുത്തൽ

Actress

കാസ്റ്റിങ് കൗച്ച് നേരിട്ടു! അന്ന് നടന്നത് ഇതായിരുന്നു! ആ പേരുകൾ പുറത്തേക്കോ? രോഹിണിയുടെ നടുക്കുന്ന വെളിപ്പെടുത്തൽ

കാസ്റ്റിങ് കൗച്ച് നേരിട്ടു! അന്ന് നടന്നത് ഇതായിരുന്നു! ആ പേരുകൾ പുറത്തേക്കോ? രോഹിണിയുടെ നടുക്കുന്ന വെളിപ്പെടുത്തൽ

മലയാള സിനിമയിലൂടെ കരിയര്‍ തുടങ്ങി പിന്നീട് തെന്നിന്ത്യയിലൊട്ടാകെ നിറസാന്നിധ്യമായി മാറിയ നടിയാണ് രോഹിണി. കക്ക എന്ന മലയാള ചിത്രത്തില്‍ നായികയായി അഭിനയിച്ച് കൊണ്ടാണ് രോഹിണി അഭിനയ രംഗത്തേക്ക് എത്തുന്നത്. ക്യാരക്ടര്‍ റോളുകളിലൂടെ ഇപ്പോഴും വിവിധ ഇന്‍ഡസ്ട്രികളില്‍ സജീവമാണ് താരം. ബാഹുബലി സീരീസ് ഉള്‍പ്പെടെയുളള ബിഗ് ബഡ്ജറ്റ് സിനിമകളില്‍ രോഹിണി ഭാഗമായി. ഇപ്പോള്‍ തമിഴ്, തെലുങ്ക് ഭാഷകളിലാണ് രോഹിണി കൂടുതല്‍ സജീവമായിരിക്കുന്നത്. അഭിനേത്രി എന്നതിലുപരി സംവിധായികയായും തുടക്കം കുറിച്ചിട്ടുണ്ട് താരം.

രോഹിണിയുടെതായി വന്ന ഒരു അഭിമുഖ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. ബേബി ശാലിനി അഭിനയം തന്നെ വെറുത്ത് പോയിട്ടുണ്ടാകുമെന്ന് പറയുന്ന രോഹിണിയുടെ അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്

ചൈൽഡ് ആർട്ടിസ്റ്റുകളെ കുറിച്ച് രോഹിണി ചെയ്ത ഡോക്യൂമെന്ററിയെ കുറിച്ചുള്ള ബ്രിട്ടാസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് പ്രിയ നടി. ചൈൽഡ് ആർട്ടിസ്റ്റുകൾ എത്ര ക്യൂട്ട് ആണ് എന്നൊക്കെ നമ്മൾ പറയും പക്ഷെ അവർ അനുഭവിക്കുന്ന വേദനകൾ നമ്മൾ അറിയുന്നുണ്ടോ എന്നും രോഹിണി ചോദിക്കുന്നു. താൻ ഒരു ചൈൽഡ് ആർട്ടിസ്റ്റായി വന്ന ആളാണെന്നും അതിന്റെ സ്ട്രഗിൾസ് എത്രയുണ്ടെന്ന് തനിക്ക് അറിയാമെന്നും നടി പറയുന്നു. മാത്രമല്ല സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും , താൻ നേരിട്ടിട്ട അനുഭവത്തെ കുറിച്ചും രോഹിണിപറയുന്നുണ്ട് .

ഞാൻ ഒരു ചൈൽഡ് ആർട്ടിസ്റ് ആയിരുന്നില്ലേ. എനിക്ക് ഒരു സ്ക്രിപ്പ്റ്റ് ഉണ്ടായിരുന്നു കൈയ്യിൽ. ഒരു ചൈൽഡ് ആർട്ടിസ്റ്റിനെ കുറിച്ച് ചെയ്യണം എന്ന്. എന്നാൽ അതിനും മുൻപേ ഒരു ഡോക്യൂമെന്ററി ചെയ്‌താൽ കൊള്ളാം എന്ന് തോന്നി. ഞാൻ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും ഉള്ളത്. നോക്കിയാൽ മനസിലാകും. ഒരു കുട്ടിയെ രാവിലെ ഒമ്പതുമണിക്ക് ഉള്ള ഷൂട്ടിന് പിക്കപ്പ് ചെയ്യാൻ രാവിലെ അഞ്ചരമണിക്കാണ് പോകുന്നത്. പിക്കപ്പ് ചെയ്‌യുന്ന സമയം അതാണ് എങ്കിൽ ആ കുട്ടിയെ എത്ര മണിക്ക് എഴുന്നേല്പിക്കും. നാലരമണിക്ക് എങ്കിലും അത് എഴുന്നേൽക്കണം. അപ്പോൾ ആ കുട്ടിയുടെ അവസ്ഥ ഒന്ന് അആലോചിച്ചു നോക്കൂ.

ആ സമയം മുതൽ ആ കുട്ടി ഷൂട്ടിങ് സ്ഥലത്തു വൈകുന്നേരം വരെ നിൽക്കുന്നതാണ്. അതിന്റെ ഇടയിൽ കുട്ടികൾ ഉറങ്ങിപോകുന്നതൊക്കെ കണ്ടിട്ടുണ്ട്. അങ്ങനെ ഒരു ഷൂട്ടിങ് സ്പോട്ടിൽ ചെന്നിട്ട് എന്റേതായ രീതിയിൽ ഉള്ള ഒരു ഇൻസൈഡർ സ്റ്റോറിയാണ് ചെയ്‌തത്‌. സൈലന്റ് വ്യൂസ്. അതൊരു ട്രിബ്യുട്ട് അല്ല ഇന്ഡസ്ട്രിയെ ഒന്ന് സെൻസിറ്റൈസ് ചെയ്യാൻ വേണ്ടിയാണ്. ശരിക്കും വെസ്റ്റിൽ കുട്ടികളുടെ വർക്കിങ് ടൈം ആറുമണിക്കൂർ ആണ്. ഒരുപാട് റെഗുലേഷൻസ് അവിടെയുണ്ട്. അത്തരം റെഗുലേഷൻസ് ഇവിടെ ഇല്ല, അത് കൊണ്ടുവരണം എന്ന രീതിയിൽ ആണ് ചെയ്തത്.

പ്രേക്ഷകർക്ക് ഒന്നും അറിയില്ല. കുട്ടികളുടെ കാര്യത്തിൽ സംഭവിക്കുന്നത് എന്താണ് എന്ന്. നമ്മൾ കാണുമ്പൊൾ വൗ ക്യൂട്ട് എന്ന് തോന്നും പക്ഷെ അവർ സ്ട്രഗിൾ ചെയ്യുകയാണ്. നമ്മൾ ക്യൂട്ട് ബേബി ശാലിനി എന്നൊക്കെ പറയും എന്നാൽ ശാലിനി അഭിനയം തന്നെ വെറുത്ത് പോയിട്ടുണ്ടാകും. അത് എങ്ങനെയാണു ആ സ്ഥലത്തേക്ക് പോയത്. അത്രക്കും അഭിനയിച്ചഭിനയിച്ചു നിങ്ങൾക്ക് അറിയാമോ ഒരു കുട്ടിക്കാലം തന്നെ നഷ്ടപെട്ട ഒരു കുട്ടിയാണ് ബേബി ശാലിനി.

സിനിമ എന്റെ ഒരു ഭാഗം മാത്രമാണ്. എനിക്ക് അങ്ങനെ ചുമ്മാ ഇരിക്കുകയാണ് എങ്കിലും ഞാൻ സജീവം ആണ്. ഞാൻ കംപ്ലീറ്റിലി ലിവിങ് എന്ന് പറയാം. എനിക്ക് ആരോടും പരാതിയും പരിഭവവും ഇല്ല. എന്ന് പറഞ്ഞ രോഹിണി സ്ത്രീ സംഘടനകൾ സിനിമയിൽ വേണം എന്നും മീ റ്റു വിനെ സപ്പോർട്ട് ചെയ്യുന്നുവെന്നും പറയുന്നു.

കാസ്റ്റിങ് കൗച്ച് സിനിമയുടെ ഭാഗം ആണ്. അവിടെ തന്നെയുണ്ട്. നിഷേധിച്ചിട്ട് കാര്യം ഇല്ല. ഞാനും നേരിട്ടുണ്ട്. എനിക്ക് പക്ഷെ ആരുടെയും പേര് തുറന്നുപറയാൻ എനിക്ക് താത്പര്യം ഇല്ല. ഇത്രയും കാലം കഴിഞ്ഞു പറയുന്നതിൽ എനിക്ക് അൽപ്പം ബുദ്ധിമുട്ടുണ്ട്. എന്ന് കരുതി പറഞ്ഞവരെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. പിന്തുണക്കുന്നുണ്ട്. എന്നാൽ എന്റെ പേഴ്സണൽ ചോയിസാണ് എനിക്ക് അത് പറയാൻ താത്പര്യം ഇല്ല, ഞാൻ അന്ന് അതിനെ ഡീൽ ചെയ്തതാണെന്നാണ് രോഹിണി പറയുന്നത്

More in Actress

Trending

Recent

To Top