പരമ്പരകളിൽ പിന്തിരിപ്പൻ ആശയങ്ങൾ ഒരുപാട് കടന്നുവരുന്നുണ്ട്… അതിനെ മാറ്റിയെടുക്കണമെങ്കിൽ പ്രേക്ഷകരും മാറിചിന്തിക്കണം. മലയാളത്തിൽ പണ്ടുമുതൽ നമ്മൾ കണ്ടുവരുന്ന സീരിയലിന് ഒരു പാറ്റേൺ ഉണ്ട്… ഒരു വീട്ടിലെ കഥ… കുടുംബം കുട്ടികൾ… സ്ത്രീകൾ അടുക്കളയിൽ ജോലി ചെയ്യാൻ വേണ്ടി മാത്രമാണ് എന്നൊക്കെയുള്ള കോൺസെപ്റ്റ് ….
അതുമാറിത്തുടങ്ങിയത് മലയാളി യൂത്ത് ഹിന്ദി സീരിയൽ തേടിപ്പോയപ്പോഴാണ്. ഹിന്ദി മാത്രമല്ല പല മലയാളികളും തർക്കിഷ് സീരിയലും ഇഷ്ടപ്പെടുന്നുണ്ട്. എർക്കെൻഷി കുഷ് എന്ന പേരിൽ കഴിഞ്ഞ ഒരു വർഷത്തിന് മുന്നേ ഹിറ്റായി നിന്ന ഒരു സീരീസ്… ഏർളി ബേഡ് എന്നാണ് എർക്കെൻഷി കുഷ് എന്നതിന്റെ അർത്ഥം .
ഏർളി ബേഡ് ഒരു മീഡിയ ജോബ് ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായിരുന്നു. കാരണം അതിൽ പറയുന്നത് ഒരു ബിഗ് അഡ്വെർടൈസിങ് കമ്പനിയും അതിന്റെ ഓർണർ ആയ ജാൻ എന്ന ഹീറോയും.. അവിടെ ഒരു ലോവർ എംപ്ലോയി ആയിട്ടെത്തുന്ന സനം എന്ന നായികയും എന്നാൽ, സ്വന്തം ക്രിയേറ്റിവിറ്റിയും കഴിവും കൊണ്ട് അവിടുത്തെത്തന്നെ അഡ്വെർടൈസിങ് ക്രിയേറ്റിവ് ഹെഡിൽ സ്ഥാനം പിടിക്കുകയും ചെയ്യുന്നുണ്ട് സനം.
പെൺകുട്ടികൾക്ക് വളരെ മികച്ച ഒരു ജോബ് നേടിയെടുക്കാനും അതിനോടൊപ്പം പ്രണയവും ജീവിതവും സ്വപ്നം കാണാനുമൊക്കെ പഠിപ്പിക്കുന്ന ഒരു പരമ്പര, അതാണ് വേണ്ടത്… വിനോദത്തിനൊപ്പം കുറച്ചേറെ സ്വപ്നം കാണാനുള്ള ഡോർ ഓപ്പൺ ആകണം…
അത്തരത്തിൽ ഒരു കഥയാണ് പുതുയതായി സീ കേരളത്തിൽ തുടങ്ങിയ പ്രണയ വർണ്ണങ്ങൾ. ഇതിന്റെ ഒരു വേർഷൻ സൂര്യ ടി വിയിൽ വർണ്ണപ്പകിട്ട് എന്ന പേരിൽ സംപ്രേക്ഷണം ചെയ്തിരുന്നു. അതിൽ ജിഷിൻ എടുത്തുപറയേണ്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഇനി പ്രണയ വർണ്ണങ്ങൾ എന്ന പരമ്പരയുടെ പുത്തൻ എപ്പിസോഡ് ആസ്വദിക്കാം വീഡിയോയിലൂടെ!
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...