
Malayalam
ബാലകൃഷ്ണ ആശുപത്രിയില്‍…!; നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, പ്രാര്‍ത്ഥനയോടെ ആരാധകര്‍
ബാലകൃഷ്ണ ആശുപത്രിയില്‍…!; നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, പ്രാര്‍ത്ഥനയോടെ ആരാധകര്‍

തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ കെയര്‍ ആശുപത്രിയില്‍ തോളെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന് ആറാഴ്ച വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. നാല് മണിക്കൂറാണ് താരത്തിന്റെ തോളെല്ല് ശസ്ത്രക്രിയയ്ക്ക് നീണ്ടുനിന്നത്.
തെലുങ്കിലെ സൂപ്പര്‍താരവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അന്തരിച്ച എന്‍.ടി. രാമറാവുവിന്റെ മകനാണ് നന്ദമൂരി ബാലകൃഷ്ണയെന്ന ബാലകൃഷ്ണ. 1974ല്‍ തടമ്മകാല എന്ന ചിത്രത്തില്‍ ബാലതാരമായി പതിനാലാം വയസിലാണ് ബാലകൃഷ്ണ സിനിമയിലെത്തിയത്. എന്‍.ടി. രാമറാവുവായിരുന്നു ആ സിനിമ സംവിധാനം ചെയ്തത്.
1975ല്‍ ധര്‍മേന്ദ്രയുടെ യാദോം കി ബാരാത് എന്ന ബോളിവുഡ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ആനന്ദമ്മൂല അനുബന്ധം എന്ന ചിത്രത്തില്‍ എന്‍. ടി. രാമറാവുവിന്റെ അനുജനായി അഭിനയിച്ചു. 1984ല്‍ സാഹസമേ ജീവിതം എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായുള്ള അരങ്ങേറ്റം.
തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആന്ധ്ര നിയമസഭാ ഇലക്ഷനില്‍ മത്സരിച്ച് വിജയിച്ച ബാലകൃഷ്ണ ഒരു സിനിമയുടെ സെറ്റില്‍ വച്ച് നിര്‍മ്മാതാവിനെയും സഹായിയെയും വെടിവച്ച കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഈ കേസില്‍ താരത്തിന് പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...