തന്റെ പേരില്‍ പുറത്തിറങ്ങിയ ‘അന്‍പുസെല്‍വന്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വ്യാജമെന്ന് പറഞ്ഞ് രംഗത്തെത്തി സംവിധായകന് ഗൗതം വാസുദേവ് മേനോന്. സംവിധായകന് പാ രഞ്ജിത്ത് അടക്കമുള്ളവര്‍ അന്‍പുസെല്‍വന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ സിനിമയില്‍ താന്‍ അഭിനയിച്ചിട്ടില്ല എന്നാണ് ഗൗതം മേനോന് പറയുന്നത്.
എനിക്ക് ഇത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. ഈ സിനിമ എന്തിനെ കുറിച്ചാണെന്നോ ഞാന്‍ അഭിനയിക്കുന്നു എന്ന് പറയുന്നതിനെ കുറിച്ചോ ധാരണയില്ല. പോസ്റ്ററിലുള്ള സംവിധായകനെ കണ്ടിട്ടുമില്ല, അറിയുകയുമില്ല എന്ന് ഗൗതം മേനോന് ട്വീറ്റ് ചെയ്തു. ഇതോടെ പാ രഞ്ജിത് ഉള്‍പ്പടെയുള്ളവര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു.
വിനോദ് കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോന് പൊലീസ് വേഷത്തില്‍ എത്തുന്നുവെന്ന കുറിപ്പോടെയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രചരിച്ചത്. എങ്ങനെയാണ് ഇങ്ങനെയൊരു പോസ്റ്റര്‍ പ്രചരിച്ചതെന്ന അമ്പരപ്പിലാണ് സിനിമാ ലോകം.
സെവന്റി എംഎം സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം എം മഗേഷ് അവതരിപ്പിക്കുന്നതായാണ് പോസ്റ്ററിലുള്ളത്. ഇങ്ങനൊയൊരു നിര്‍മ്മാതാവിനെ കുറിച്ചോ ബാനറിനെ കുറിച്ചോ ഇതുവരെ ആര്‍ക്കും അറിവില്ല. ഫാന്‍ മെയ്ഡ് പോസ്റ്റര്‍ ആകും ഇതെന്നാണ് കരുതപ്പെടുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...