ആര്യനിറങ്ങിയപ്പോൾ നെട്ടോട്ടമോടി വാങ്കഡെ! വീടിനടുത്ത് രാത്രിയിൽ കണ്ട കാഴ്ച്ച ഭയാനകം! കരഞ്ഞ് വിളിച്ച് ഭാര്യ…കളി തുടങ്ങി അല്ലേ
Published on

ലഹരിക്കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്ന ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന് ആര്യന് ഖാൻ ജയില്‍ മോചിതനായെങ്കിലും പ്രശ്ങ്ങൾ അവിടം കൊണ്ട് അവസാനിക്കുന്നില്ല. അറസ്റ്റിലായി നാല് ആഴ്ചയ്ക്കു ശേഷമാണ് ആര്യന് ജയില്‍മോചിതനാകുന്നത്. ആര്യൻ ഖാൻ പുറത്തിറങ്ങിയതോടെ വാലിൽ തീ പിടിച്ച് ഓടുകയാണ് സമീർ വാങ്കടെ. ഇപ്പോഴിതാ വാങ്കഡെയുടെ ഭാര്യ തന്നെ ആശങ്ക അറിയിച്ചു രംഗത്ത് വന്നിരിക്കുകയാണ്.
തന്റെ ഭർത്താവിന്റെയും കുടുംബത്തിന്റെയും സുരക്ഷയിൽ ആശങ്ക അറിയിച്ച് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ യൂണിറ്റ് സോണല്‍ ഡയറക്ടർ സമീർ വാങ്കെഡെയുടെ ഭാര്യ ക്രാന്തി രേദ്കറെ വാങ്കഡെ. കൂടുതൽ സുരക്ഷ ഏർപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടിരിക്കുകയാണ് . സമീറിന്റെയും ഞങ്ങളുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയിൽ ആശങ്കയുണ്ട് എന്നും അവർ പറഞ്ഞു. കുറച്ചു ദിവസം മുൻപ് മൂന്നുപേര്‍ വന്ന് വീട് നിരീക്ഷിച്ചശേഷം പോയി. അവർ വളരെയേറെ അപകടകാരികളാണ്. അവർക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന കാര്യത്തിൽ യാതൊരു അറിവുമില്ല എന്നാണ് ക്രാന്തി ഭീതിയോടെ പറഞ്ഞത്
വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് നൽകും. സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുമെന്നും ക്രാന്തി പറഞ്ഞു. കുട്ടികൾ വളരെ ചെറുപ്പമാണ്. അവരുടെ സുരക്ഷയ്ക്ക് തങ്ങൾ അതീവ പ്രാധാന്യം നൽകുന്നുണ്ട്. താനും സമീറും വീട്ടിലില്ലാത്തപ്പോൾ അവരുടെ സുരക്ഷ ആശങ്കയിലാണെന്നും എന്തെങ്കിലും സംഭവിച്ചാൽ ആര് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ക്രാന്തി ചോദിച്ചു. തന്റെ കുടുംബത്തിനെതിരെ അനാവശ്യ ആരോപണം ഉന്നയിക്കുന്നവരെ ഇനി നിയമപരമായി നേരിടുമെന്നും ക്രാന്തി അറിയിച്ചു.
ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെ സമീർ വാങ്കഡെയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. മുസ്ലിം ആയിരുന്നിട്ടും സമീർ വാംങ്കഡെ യുപിഎസ്സി പരീക്ഷയിൽ സംവരണം ലഭിക്കാൻ പട്ടികജാതി എന്നാക്കി മാറ്റിയെന്നായിരുന്നു നവാബ് മാലിക്കിന്റെ ആരോപണം. ആദ്യ ഭാര്യയായ ഷബാന ഖുറേഷിയുടെ ചിത്രവുമായും നവാബ് മാലിക് രംഗത്തെത്തിയിരുന്നു. നവാബ് മാലിക്കിന്റെ പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ക്രാന്തി പറഞ്ഞു. സമൂഹത്തിന് മുന്നിൽ തങ്ങളെ അപമാനിക്കാനാണ് നവാബ് ഇങ്ങനെ ചെയ്യുന്നത്. വ്യാജ ആരോപണങ്ങൾക്കെതിരെ ഇനി മൗനം പാലിക്കില്ലെന്നും നേരിടുമെന്നും ക്രാന്തി കൂട്ടിച്ചേർത്തു
ആര്യൻ ഖാനെ ലഹരിക്കേസിൽനിന്ന് ഒഴിവാക്കാൻ പിതാവും നടനുമായ ഷാറുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണമാണ് വാങ്കഡെയ്ക്കെതിരെ ആദ്യം ഉയർന്നത് . ഇതിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബോളിവുഡ് താരങ്ങള്‍ പ്രതികളായ കേസുകളില്‍ വാങ്കഡെ നിയമവിരുദ്ധമായി ഇടപെട്ടിരുന്നുവെന്നും ആരോപണമുയർന്നിരുന്നു .
നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ്....
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...