ടെലിവിഷൻ ആരാധകരുടെ ജനപ്രിയ സീരിയലുകളിൽ ഒന്നാണ് സാന്ത്വനം. യുവാക്കളും വീട്ടമ്മമാരും ഒരുപോലെ കാണുന്ന പരമ്പരയാണിത്. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കി വ്യത്യസ്തമായ രീതിയിലാണ് പരമ്പര മുന്നോട്ട് പോകുന്നത്.
മറ്റുള്ള പരമ്പരകൾ പോലെ അമ്മായി അമ്മ മരുമകൾ പോരും, അവിഹിതങ്ങളൊന്നും ഇല്ലാത്തതിനാലാണ് സാന്ത്വനത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ധർമ്മത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകികൊണ്ടാണ് സാന്ത്വനം പരമ്പര ഒരുക്കിയിരിക്കുന്നത്.
വലിയ ഒരു വിഭാഗം യുവ പ്രേക്ഷകർ ആണ് സാന്ത്വനം കാണുന്നത് എന്നതാണ് ഏറ്റവും വലിയൊരു പ്രത്യേകത. ഇതിനുകാരണം ഹരി, അപർണ, ശിവൻ, അഞ്ജലി എന്നീ കഥാപാത്രങ്ങളാണ്. ഇവർ തമ്മിലുള്ള മുഹൂർത്തങ്ങൾ കാണുവാൻ പ്രേക്ഷകർക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്.
പരമ്പരയില്‍ സേതുവേട്ടനായെത്തുന്ന ബിജേഷ് കഴിഞ്ഞ ദിവസം പങ്കുവച്ച ഇന്‍സ്റ്റഗ്രാം റീല്‍ (സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ) വീഡിയോയാണിപ്പോള്‍ വൈറലായിരിക്കുന്നത്. സാന്ത്വനത്തില്‍ അപ്പു എന്ന അപര്ണ്ണയായെത്തുന്ന രക്ഷ രാജിനൊപ്പമുള്ള റീലാണ് ബിജേഷ് പങ്കുവച്ചത്.
കിലുക്കം എന്ന ചിത്രത്തിലെ മോഹന്‍ലാലും രേവതിയുമായാണ് വീഡിയോയില്‍ രക്ഷയും ബിജേഷും ഉള്ളത്. ”ഇവളിതെന്തു ഭാവിച്ചാ. അങ്ങ് അഭിനയിച്ചു തകര്‍ക്കുകയല്ലേ. സ്റ്റാര്‍ മ്യൂസിക് ഷോയിലെ ചില ഇടവേളകളില്‍. ഒരു നേരമ്പോക്ക്. എന്ത് കോപ്രായത്തിനും കൂടെ ചങ്ക് ആയി നിന്നോളും നമ്മുടെ അപ്പു. അത്രക്കും പാവമാ കേട്ടോ.” എന്ന് കുറിച്ചുകൊണ്ടാണ് രക്ഷയൊത്തുള്ള വീഡിയോ ബിജേഷ് പങ്കുവച്ചത്. ‘അങ്കമാലിയിലെ അമ്മാവന് ആരാണെന്നാ പറഞ്ഞത്’ എന്ന പ്രശസ്തമായ ഡയലോഗ് സേതുവും അപ്പുവും തകര്‍ത്ത് അഭിനയിച്ചെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...