ഇനിയൊരക്ഷരം ബ്രസീലിനെ പറ്റി പറയരുത്!!! ചങ്കു തകർന്ന കുട്ടി ബ്രസീൽ ആരാധകനെ സിനിമയിലേക്ക് വിളിച്ച് അനീഷ് ഉപാസന
ലോകകപ്പ് ആവേശം കുട്ടികളിൽ പോലും അലയടിക്കുകയാണ്. അവസാന ദിനങ്ങളിലേക്കെത്തുമ്പോൾ ആളുകളിൽ ചിരി പടർത്തുകയാണ് കട്ട ബ്രസീൽ ആരാധകനായ കുട്ടി. ചേട്ടന്മാരെല്ലാം കൂടി ബ്രസിൽ തോറ്റതിന് കുറ്റം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ അവൻ ചോദിക്കുന്ന ചോദ്യങ്ങൾ രസകരമാണ് .
അർജന്റീന തോറ്റു, ഞാൻ എന്തെങ്കിലും പറഞ്ഞോ..? ബ്രസീൽ തോറ്റതു മാത്രമല്ല കാര്യം, മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരുന്നത് താനാണ്.”ബ്രസീൽ തോറ്റതിന് നിങ്ങൾ എന്നെയല്ലേ കുറ്റപ്പെടുത്തുന്നത്?” പയ്യൻറെ ചോദ്യം. ”നീ ബ്രസീൽ ആരാധകനല്ലേ” എന്ന് മറുചോദ്യം. അപ്പോഴാണ് അർജന്റീന തോറ്റപ്പോൾ ഞാൻ എന്തെങ്കിലും പറഞ്ഞോ എന്ന ഉത്തരം.
ചിരി പടർത്തിയ വീഡിയോയിലെ കുട്ടിയെ തിരയുകയാണ് സംവിധായകൻ അനീഷ് ഉപാസന. ഇവനെയൊന്നു തപ്പി തരാമോ , അടുത്ത ചിത്രത്തിൽ അഭിനയിപ്പിക്കാനാണെന്നു അനീഷ് പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...