Connect with us

എലിസബത്തിന്റെ സ്നേഹത്തില്‍ നിഷ്‌കളങ്കമായൊരു സൗന്ദര്യമുണ്ട്, അത് മറ്റെന്തിനെക്കാളും ഞാന്‍ വിലമതിക്കുന്ന ഒന്നാണ്, സോഷ്യല്‍ മീഡിയ വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്, ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും എലിസബത്ത് തന്നെ; തുറന്ന് പറഞ്ഞ് ബാല

Malayalam

എലിസബത്തിന്റെ സ്നേഹത്തില്‍ നിഷ്‌കളങ്കമായൊരു സൗന്ദര്യമുണ്ട്, അത് മറ്റെന്തിനെക്കാളും ഞാന്‍ വിലമതിക്കുന്ന ഒന്നാണ്, സോഷ്യല്‍ മീഡിയ വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്, ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും എലിസബത്ത് തന്നെ; തുറന്ന് പറഞ്ഞ് ബാല

എലിസബത്തിന്റെ സ്നേഹത്തില്‍ നിഷ്‌കളങ്കമായൊരു സൗന്ദര്യമുണ്ട്, അത് മറ്റെന്തിനെക്കാളും ഞാന്‍ വിലമതിക്കുന്ന ഒന്നാണ്, സോഷ്യല്‍ മീഡിയ വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്, ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും എലിസബത്ത് തന്നെ; തുറന്ന് പറഞ്ഞ് ബാല

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ വിവാഹിതരായി എങ്കിലും 2019 ല്‍ വേര്‍പിരിഞ്ഞിരുന്നു. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. അതിലൂടെയാണ് താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായ എലിസബത്ത് എന്ന എല്ലുവിനെ പരിചയപ്പെടുത്തിയത്.

ഇരുവരുടെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. എന്നാല്‍ ഒരു കൂട്ടര്‍ വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെല്ലാം തക്കതായ മറുപടിയും താരം നല്‍കിയുന്നു. ബാലയുടെ രണ്ടാം വിവാഹം വാര്‍ത്തയായതോടെ ആദ്യ വിവാഹത്തെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോള്‍ അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്.

ഇപ്പോഴിതാ എലിസബത്തിനെ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബാല. വളരെ ലളിതമായ രീതിയില്‍ വിവാഹം നടത്തണം എന്നായിരുന്നു ആഗ്രഹം. കുറച്ച് പേരെ മാത്രമേ ക്ഷണിച്ചിരുന്നുള്ളു. എന്നാല്‍ എന്നെ സ്നേഹിക്കുന്നവര്‍ വിളിക്കാതെ തന്നെ ചടങ്ങിന് സാക്ഷിയാകാനെത്തി. അവര്‍ മനസ് കൊണ്ട് അനുഗ്രഹിച്ചാണ് പോയതെന്നും ബാല പറയുന്നു. വിവാഹത്തെക്കുറിച്ചും എലിസബത്തിനെക്കുറിച്ചും ബാല പറയുന്നതിങ്ങനെയാണ്.

മറ്റൊന്നും നോക്കാതെ എന്നെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഒരു മനസ്. അതാണ് എലിസബത്തിലേക്ക് എന്നെ ആകര്‍ഷിച്ച ഏറ്റവും വലിയ സവിശേഷത. സ്നേഹിക്കുക എന്ന് പറയുന്നത് പോലെ സ്നേഹിക്കപ്പെടുക എന്ന് പറയുന്നതും വളരെ പ്രധാനപ്പെട്ട ഒന്നാണ്. എലിസബത്തിന്റെ സ്നേഹത്തില്‍ നിഷ്‌കളങ്കമായൊരു സൗന്ദര്യമുണ്ട്. അത് മറ്റെന്തിനെക്കാളും ഞാന്‍ വിലമതിക്കുന്ന ഒന്നാണ്. സോഷ്യല്‍ മീഡിയ വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും എലിസബത്ത് തന്നെയാണ്. ഇത് വേണോ എന്ന് ആ സമയത്ത് ഞാന്‍ ചോദിച്ചിരുന്നു. ആള്‍ ഒരു ഡോക്ടര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ പിന്തിരിപ്പിക്കാന്‍ ഏറെ ശ്രമിച്ചു. പക്ഷേ അവള്‍ തയ്യാറായില്ല. ഞാന്‍ വിശ്വസിക്കുന്ന ഈശ്വരന്മാരാണ് ഞങ്ങളെ ഒന്നിപ്പിച്ചത് എന്നും ബാല പറയുന്നു.

ഇരുവരുടെയും ചിത്രങ്ങള്‍ വൈറലായി മാറിയതോടെ നിരവധി പേരാണ് മോശം കമന്റുകളുമായി എത്തിയിരുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ബാല പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലതവണ പറഞ്ഞിട്ടും ഇരുവരുടെയും മതത്തെ കുറിച്ചുള്ള കമന്റുകളും മെസേജുകളുമാണ് വീണ്ടും വീണ്ടും വന്ന് കൊണ്ടിരിക്കുന്നത് എന്നായിരുന്നു ബാല പറഞ്ഞിരുന്നത്. എലിസബത്തോ താനോ മതം മാറുമോ എന്ന മെസേജുകളാണ് വരുന്നത്. തങ്ങള്‍ക്ക് മതമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റുള്ളവരുടെ കുടുംബത്തെ കുറിച്ച മോശമായി സംസാരിക്കാന്‍ ഇത്തരക്കാര്‍ക്ക് എളുപ്പമാണ്. നിരന്തരമായി ഫോണ്‍ വിളിച്ചും അല്ലാതെയുമുള്ള ആക്രമണങ്ങള്‍ കൂടി വരുകയാണെന്നും താരം പറഞ്ഞിരുന്നു.

ബാലയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, ‘എലിസബത്ത് ഡോക്ടറാണ്. പത്ത് ദിവസത്തിനുള്ളില്‍ ഒരു കുഞ്ഞിന് വേണ്ടിയൊരു ഓപ്പറേഷന്‍ ഉണ്ട്. ഞങ്ങളെ കുറിച്ച് നെഗറ്റീവ് കമന്റുകള്‍ എഴുതുന്നവര്‍ പോക്കറ്റില്‍ നിന്ന് ഒരു പത്ത് രൂപ എടുത്ത് ആ ഓപ്പറേഷന് കൊടുക്ക്. എന്നെ മോശം പറഞ്ഞോ. പക്ഷെ ഈ കൊവിഡ് സമയത്ത് കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പൈസയില്‍ നിന്ന് കുറച്ച് ആവശ്യമുള്ളവര്‍ക്ക് സഹായം ചെയ്യ്. എന്നിട്ട് നമുക്ക് സംസാരിക്കാം. മറ്റുള്ളവരുടെ കുടുംബത്തെ കുറിച്ച് മോശമായി സംസാരിക്കാന്‍ എന്ത് എളുപ്പമാണല്ലേ?

നാല് പേര്‍ക്ക് നന്മ ചെയ്യ്. എന്റെ അടുത്തും കുറച്ച് തെളിവുകള്‍ ഉണ്ട്. പക്ഷെ അതൊന്നും വേണ്ട എന്ന് കരുതി പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ് ഞാന്‍. പക്ഷെ പലരും എന്നെ വിളിച്ച് ഭയങ്കരമായി ടോര്‍ച്ചര്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ ഞാനോ എലിസബത്തോ മതം മാറുന്നുണ്ടോ എന്ന ചോദിച്ച് മെസേജുകള്‍ വരുന്നു. ഞങ്ങള്‍ക്ക് മതമില്ലെന്ന് ആദ്യമെ പറഞ്ഞിട്ടുള്ളതാണ്. ആളുകളെ സ്‌നേഹിക്കാന്‍ മാത്രമെ ഞങ്ങള്‍ക്ക് അറിയുള്ളു’ എന്നും ബാല പറഞ്ഞു.

ബാലയും ആദ്യ ഭാര്യ അമൃതയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അമൃത പങ്കെടുത്ത റിയാലിറ്റി ഷോയില്‍ ഗസ്റ്റായി ബാല എത്തിയതോടെയാണ് ഇരുവരും പരിചയത്തിലായത്. ഈ അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒടുവില്‍ വിവാഹത്തിലുമെത്തി. എന്നാല്‍ 2015 മുതല്‍ ഇരുവരും വേര്‍ പിരിഞ്ഞ് കഴിയുകയായിരുന്നു. 2019ല്‍ ഔദ്യോഗികമായി ബാലയും അമൃതയും വിവാഹ ബന്ധം പിരിഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top