
News
ഫ്രണ്ട്സിലെ ‘ഗന്‍തെര്‍’ വിടവാങ്ങി; ദീര്‍ഘനാളായി പ്രോസ്റ്റേറ്റ് ക്യാന്‍സറിന് ചികിത്സയിലായിരുന്നു
ഫ്രണ്ട്സിലെ ‘ഗന്‍തെര്‍’ വിടവാങ്ങി; ദീര്‍ഘനാളായി പ്രോസ്റ്റേറ്റ് ക്യാന്‍സറിന് ചികിത്സയിലായിരുന്നു

ഏറെ ജനശ്രദ്ധ നേടിയ ഫ്രണ്ട്സ് എന്ന ഇംഗ്ലീഷ് സീരിസിലെ ഗന്‍തെര്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടന് ജെയിംസ് മൈക്കിള്‍ ടെയ്ലര് അന്തരിച്ചു. 59 വയസായിരുന്നു. 2018 മുതല്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിന് ചികിത്സയിലായിരുന്നു.
ഫ്രണ്ട്സിലൂടെയാണ് ടെയ്ലര് അഭിനയരംഗത്തേക്ക് എത്തുന്നത്. ഗന്‍തെര്‍ എന്ന കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
2021ല്‍ ഒരുങ്ങിയ ഫ്രണ്ട്സ് റീയൂണിയന് എന്ന പരിപാടിയില്‍ നേരിട്ടു പങ്കെടുക്കാന്‍ സാധിക്കാതിരുന്നതിനാല്‍ അദ്ദേഹം സൂമിലൂടെ പങ്കെടുത്തിരുന്നു.
ജസ്റ്റ് ഷൂട്ട് മി, സബ്രിന, ദ ടീനേജ് വിച്ച്, സ്ക്രബ്സ്, മോഡേണ്‍ മ്യൂസിക് തുടങ്ങിയ ടെലിവിഷന്‍ സീരീസുകളിലും ദ ഡിസ്റ്റര്‍ബന്‍സ്, മോട്ടല്‍ ബ്ലൂ തുടങ്ങിയ സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...