
Malayalam
സത്യന് അന്തിക്കാടിന്റെ സഹ സംവിധായകനായി മുന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്; ചിത്രം വൈറൽ
സത്യന് അന്തിക്കാടിന്റെ സഹ സംവിധായകനായി മുന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്; ചിത്രം വൈറൽ

സത്യന് അന്തിക്കാടിന്റെ സഹ സംവിധായകനായി മുന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്. ജയറാമും മീരാ ജാസ്മിനും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറില്‍ ഒരാളാണ് ഋഷിരാജ് സിംഗ്. ലൊക്കേഷനില്‍ ഓരോ ഷോട്ടിനെ കുറിച്ചും തന്റെ പേപ്പറില്‍ എഴുതിവെക്കുന്ന ഒരു തുടക്കകാരനാവുകയാണ് മുന്‍ ജയില്‍ ഡി.ജി.പി കൂടിയായ ഋഷിരാജ് സിംഗ്.
സിനിമ ഗൗരവമായി പഠിക്കാനുള്ള സമയം കിട്ടിയെന്നും നടന് ശ്രീനിവാസനാണ് സത്യന് അന്തികാടിനെ നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരിചയസമ്പന്നനായ ഒരാളുടെ കൂടെ പഠിക്കണമെന്നും സത്യനാണ് അതിന് പറ്റിയ ആളെന്നും ശ്രീനിവാസനാണ് പറഞ്ഞത്. സംവിധാനം നന്നായി പഠിച്ച ശേഷം മാത്രമെ ആദ്യ സിനിമ ചെയ്യുകയുള്ളൂവെന്നും അത് മലയാളത്തില്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈയിടെയാണ് ഋഷിരാജ് സിംഗ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.1985 ഐ.പി.എസ് ബാച്ചുകാരനാണ് ഋഷിരാജ് സിംഗ്.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...