മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. സിനിമയിൽ അഭിനയിച്ചിരുന്ന ആദ്യ കാലത്തും 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെ മലയാളികൾ ചേർത്തുപിടിച്ച നായിക. പൊതുവെ സൂപ്പർസ്റ്റാർ പട്ടം നായകൻമാർക്ക് മാത്രം കൽപ്പിച്ചുകൊടുക്കാറുള്ള സിനിമാലോകത്ത് മഞ്ജുവും ഒരു സൂപ്പർസ്റ്റാർ ആയി മാറി.
സിനിമയ്ക്ക് അപ്പുറത്ത്, മഞ്ജു എന്ന വ്യക്തിയോടും ഏറെ സ്നേഹമാണ് മലയാളികൾക്ക്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്.
ഇപ്പോഴിതാ, സഹോദരൻ മധുവാര്യർക്കും സഹോദരന്റെ മകൾക്കുമൊപ്പം ഒരു റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കുന്ന മഞ്ജുവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സൈക്കിളിൽ റിസോർട്ടിൽ ചുറ്റി നടക്കുകയാണ് മഞ്ജു. കൂടുതൽ ചെറുപ്പമായ മഞ്ജുവിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.
സിനിമ തിരക്കുകളില്‍ നിന്നും മാറി വെക്കേഷന്‍ ആഘോഷത്തിലാണ് താരം. സഹോദരനും മകള്‍ക്കുമൊപ്പം സൈക്കിള്‍ ചവിട്ടുന്ന മഞ്ജുവിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിക്കൊണ്ടിരിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇതിനകം തന്നെ വീഡിയോ ഇടം നേടിയിട്ടുണ്ട്. നീല ജീന്‍സും കറുപ്പ് ടോപ്പുമണിഞ്ഞ് കൂളിങ് ഗ്ലാസും വെച്ചാണ് മഞ്ജു സൈക്കിള്‍ ചവിട്ടുന്നത്.
സഹോദരൻ മധുവിന്റെ മകളായ ആവണിയാണ് മഞ്ജുവിന് പുറകിലുള്ളത്. തൊട്ടുപിന്നാലെയായി മധുവിനേയും കാണാം.
ഇത്തവണയും മഞ്ജുവിന്റെ വീഡിയോയ്ക്ക് കീഴില്‍ മീനാക്ഷിയെക്കുറിച്ചുള്ള കമന്റുകളുണ്ടായിരുന്നു. മാമാട്ടിക്കും അച്ഛനുമൊപ്പം സന്തോഷത്തിലാണ് മീനൂട്ടി. ഇവിടെ സഹോദരനും കുടുംബത്തിനുമൊപ്പം മഞ്ജുവും ഹാപ്പിയാണ്. ജീവിതം അടിച്ച് പൊളിക്കുകയാണ് ഇരുവരും. ആര് ആരെ വേണ്ടെന്ന് വെച്ചെന്ന് അറിയില്ല. എങ്ങനെയായാലും എന്നും അവര്‍ സന്തോഷത്തോടെ ജീവിക്കട്ടെയെന്ന കമന്റും വീഡിയോയ്ക്ക് താഴെയുണ്ട്.
ചേര്‍ത്തുപിടിക്കാന്‍ ഇതുപോലൊരു ഏട്ടന്‍ കൂടെയുണ്ടെങ്കില്‍ മഞ്ജു എന്തിന് ഭയക്കണം. എന്നും ഇതേ പോലെ മഞ്ജുവിനൊപ്പമുണ്ടാവണം. നിങ്ങളുടെ സന്തോഷത്തിന് വേണ്ടി എന്നും പ്രാര്‍ത്ഥിക്കുന്നു. ജീവിതത്തിലെ തന്നെ വലിയ ഭാഗ്യമാണ് ഈ ഏട്ടന്‍. വീഡിയോ കണ്ടപ്പോള്‍ ഒത്തിരി ഇഷ്ടമായി. തുടങ്ങി ചേട്ടനേയും അനിയത്തിയേയും കുറിച്ചുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മധു വാര്യര്‍. മധുവിന്റെ മകളായ ആവണിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. അച്ഛനും മകളും ഒന്നിച്ച് സൈക്കിള്‍ ചവിട്ടുന്നതിന്റെ ചിത്രം അടുത്തിടെ വൈറലായി മാറിയിരുന്നു. ലോക് ഡൗണ്‍ സമയത്ത് മകളും മകനും മരുമകളും കൊച്ചുമകളുമെല്ലാം വീട്ടിലുണ്ടായിരുന്നു. അത് കാണാന്‍ മാധവനേട്ടനില്ലാതെ പോയതിന്റെ വിഷമമുണ്ടെന്ന് ഗിരിജ വാര്യര്‍ പറഞ്ഞിരുന്നു.
അഭിനയത്തിൽ മാത്രമല്ല നിർമാണത്തിലും സിനിമാ ജീവിതത്തിന്റെ തുടക്കം മുതൽ മധു സജീവമായിരുന്നു. 2009ൽ ദീലിപ് ചിത്രം സ്വ.ലേയും 2012ൽ മായാമോഹിനിയും മധു നിർമിച്ചിരുന്നു. അഭിനയം, നിർമാണം എന്നിവയ്ക്ക് പുറമെ സംവിധാനത്തിലേയ്ക്കും മധു വാര്യർ കടന്നിരിക്കുകയാണ്. മധുവിന്റെ ആദ്യ സംവിധാന സംരഭത്തിൽ സഹോദരി മഞ്ജു വാര്യർ തന്നെയാണ് നായിക. ലളിതം സുന്ദരം എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ബിജു മേനോനാണ് നായകൻ. വര്‍ഷങ്ങളായി മനസിൽ കൊണ്ട് നടന്നിരുന്ന സ്വപ്‌നമാണ് ലളിതം സുന്ദരത്തിലൂടെ മധു സാക്ഷാത്ക്കരിക്കുന്നത്.
ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ് ഇപ്പോൾ പ്രേക്ഷകർ. നീണ്ട ഇടവേളയ്ക്ക് ശേഷം ബിജു മേനോനും മഞ്ജു വാര്യരും ബിഗ് സ്ക്രീനിൽ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷമായി ബിജു മേനോനും മഞ്ജു വാര്യരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലളിതം സുന്ദരം. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...