മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ഷാജു ശ്രീധർ. അച്ഛനും അമ്മയും വർഷങ്ങൾക്ക് മുൻപേ താരങ്ങൾ ആയിരുന്നു എങ്കിൽ, മക്കളും ഇപ്പോൾ പ്രേക്ഷകരുടെ പ്രിയങ്കരർ ആണ്. ഷാജുവിന്റെ ഒപ്പം മക്കളായ നന്ദനയും നീലാഞ്ജനയും ടിക്ടോക് വീഡിയോകളില്‍ സജീവമാണ്.
ഇപ്പോഴിതാ പറയാം നേടാം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഷാജു നടത്തിയ ചില തുറന്നു പറച്ചിലുകള്‍ ആണ് വൈറലായി മാറുന്നത്.
മോഹന്‍ലാലിനെ അനുകരിക്കുന്നു എന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ എന്ന എംജിയുടെ ചോദ്യത്തിന്, ആദ്യമൊക്കെ ആളുകള്‍ അങ്ങനെ ചോദിക്കുമായിരുന്നു. അങ്ങനെ ഒരുപാട് വേഷങ്ങള്‍ കൈവിട്ടുപോയിട്ടുണ്ടെന്നായിരുന്നു ഷാജുവിന്റെ മറുപടി.
സംസാരിക്കുമ്പോള്‍ മനഃപൂര്‍വ്വം അല്ലാതെ തന്നെ അദ്ദേഹത്തിന്റെ ശബ്ദം വന്നു പോകുമായിരുന്നു. ഇപ്പൊ കുറെയൊക്കെ മാറി വരുന്നുണ്ട്. പണ്ടൊക്കെ സ്റ്റേജുകളില്‍ ഭയങ്കര ഹരമായിരുന്ന സമയത്തും വരുമാന മാര്‍ഗ്ഗം ആയതുകൊണ്ടും ആണ് അദ്ദേഹത്തെ അനുകരിച്ചിരുന്നത്. അല്ലാതെ സിനിമയ്ക്ക് അത് ആവശ്യമില്ല. ഒരുപാട് നാളുകള്‍ക്ക് ശേഷവുമാണ് ഇപ്പോള്‍ മിമിക്രി കാണിക്കുന്നത്- ഷാജു പറയുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...