
Malayalam
സാന്ത്വനത്തിൽ ഇന്നും ആ സീനില്ല!! ജയന്തിയ്ക്ക് കണക്കിന് കൊടുത്ത് പെൺപുലികൾ
സാന്ത്വനത്തിൽ ഇന്നും ആ സീനില്ല!! ജയന്തിയ്ക്ക് കണക്കിന് കൊടുത്ത് പെൺപുലികൾ

പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായ സാന്ത്വനം വീണ്ടും കുടുംബവിളക്കിനെ മറികടന്ന് ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. കുറച്ച് നാളത്തെ പിണക്കത്തിന് ശേഷം ശിവാജ്ഞലി ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
എന്നാൽ കഥ വലിച്ചു നീട്ടുന്നുണ്ടോ എന്ന സംശയമാണിപ്പോൾ, ഭൂരിഭാഗം ആരാധകരും പറയുന്നത് ഇനിയും ഇങ്ങനെ കൊണ്ട് പോകല്ലേ… എന്നാണ്. പുതിയ പ്രൊമോ വീഡിയോയ്ക്ക് താഴെ ഇത് സൂചിപ്പിച്ച് കൊണ്ടുള്ള നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്നത് ശിവാഞ്ജലിയുടെ റൊമന്സാണ്.
എന്നാൽ, കുത്തിത്തിരിപ്പുണ്ടാക്കി അഞ്ജലിയുടെയും ശിവന്റെയുമിടയില് തീ കോരിയിട്ട ജയന്തിയെ വിളിച്ച് വരുത്തി താക്കീത് കൊടുത്ത് വിടുന്നതാണ് ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ്. അഞ്ജലിയും അപ്പുവും ചേര്‍ന്നാണ് ജയന്തിയ്ക്കിട്ട് പണി കൊടുക്കുന്നത്. എല്ലായിടത്തും പരദൂഷണം പറഞ്ഞ് താന്‍ ജയിച്ചെന്ന് കരുതിയിരുന്ന ജയന്തിയ്ക്ക് അപ്രതീക്ഷിതമായി പെണ്‍പുലികളില്‍ നിന്ന് ലഭിച്ചത് കനത്ത പ്രഹരമാണെന്നാണ് ആരാധകരും പറയുന്നത്.
ജയന്തിക്ക് അപ്പുവും അഞ്ജുവും കൂടി കൊടുത്ത പണി പൊളിച്ചു. പരദൂഷണം പറയുന്നവള്‍ ആണെന്ന് അഞ്ജലി മുഖത്ത് നോക്കി തന്നെ ജയന്തിയോട് പറഞ്ഞു. ഇനിയെങ്കിലും ജയന്തി നന്നായാല്‍ മതിയായിരുന്നു എന്നാണ് ആരാധകരും പറയുന്നത്. ചെയ്ത് കൂട്ടിയ തെറ്റുകള്‍ക്ക് ജയന്തിക്ക് ഇങ്ങനെയൊരു ശിക്ഷ അത്യാവശ്യമായിരുന്നു. എന്നാല്‍ ഇത് കാണുന്ന മിക്കവരും കരുതും ജയന്തി ഇതോടെ നന്നാവുമെന്ന്. പക്ഷേ പട്ടിയുടെ വാല് എത്ര കൊല്ലം കുഴലില്‍ ഇട്ടാലും അത് നേരെയാവില്ല എന്ന് പറഞ്ഞത് പോലെയാണ് ജയന്തിയുടെ കാര്യവും.
ഇത്രയൊക്കെ കേട്ടിട്ടും ജയന്തി അതിനിടയില്‍ ചിരിക്കുന്നത് കണ്ടോ. ഉള്ളത് പറഞ്ഞാല്‍ ജയന്തി സന്തോഷിക്കുന്നത് കാണാന്‍ ഞങ്ങള്‍ക്ക് ഇഷ്ടമല്ല. ആ സാധനത്തിന്റെ സന്തോഷമെന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ക്കുള്ള പണി ആയത് കൊണ്ടാണ്. ജയന്തിയോടുള്ള ഇഷ്ടം നിര്‍ത്തണമെന്നാണ് ചിലര്‍ സംവിധായകനോട് പറയുന്നത്. ഇനി കുറച്ച് നാളത്തേക്ക് അവരെ ഈ ഏരിയയിലേക്ക് അടുപ്പിക്കരുത്. എന്തായാലും ജയന്തിയോട് മുഖത്ത് നോക്കി നാല് വര്‍ത്തമാനം പറഞ്ഞതിലൂടെ അഞ്ജുവും അപ്പും പ്രേക്ഷക പ്രശംസ വാങ്ങി കഴിഞ്ഞു. ഇന്നത്തെ എപ്പിസോഡില്‍ അഞ്ജുവും,അപ്പുവും തന്നെയാണ് സ്കോര്‍ ചെയ്തതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
ഇനി ഫീല്‍ഗുഡ് എപ്പിസോഡുകള്‍ വേണമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ശിവേട്ടന് അഞ്ജുുവിന് കൊടുക്കുന്ന പിറന്നാള്‍ സമ്മാനവും, അത് കിട്ടിയപ്പോഴുള്ള അഞ്ജുവിന്റെ എക്സ്പ്രക്ഷന്സും കാണാന്‍ കാത്തിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലെ പ്രൊമോയില്‍ ആ ദൃശ്യങ്ങള്‍ ഉള്ളത് കൊണ്ട് ഏവരും കാത്തിരിക്കുന്നത് അതിന് വേണ്ടിയായിരുന്നു. പക്ഷേ ഇന്നത്തെ എപ്പിസോഡിലും അതുണ്ടാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ജയന്തിയെ അപ്പുവും അഞ്ജുവും വഴക്ക് പറയുന്നതും ഇക്കാര്യം ദേവി, ബാലനോട് അറിയിക്കുകയും ബാലൻ ഇക്കാര്യം ശിവനെയും ഹരിയെയും അറിയിക്കുന്നതോട് കൂടി ഇന്നത്തെ എപ്പിസോഡ് അവസാനിക്കും. നല്ലോരു എപ്പിസോഡ് ആയിരുന്നു. പക്ഷേ അതിങ്ങനെ കുളമാക്കിയല്ലോ എന്നാണ് ആരാധകരുടെ വിഷമം.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...