മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന, മോഹന്‍ലാല്‍ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ബറോസ്. എന്നാല്‍ ഇപ്പോഴിതാ ബറോസ് സിനിമയുടെ സംവിധായകന്റെ റോള്‍ ഒരു നിമിത്തം പോലെ മോഹന്‍ലാലിലേയ്ക്ക് എത്തി ചേരുകയായിരുന്നുവെന്ന് പറയുകയാണ് സംവിധായകന് ടി.കെ രാജീവ് കുമാര്‍. ബറോസ് സംവിധാനം ചെയ്യാനിരുന്നത് മോഹന്‍ലാല്‍ ആയിരുന്നില്ല എന്നാണ് സംവിധായകന് പറയുന്നത്.
ജിജോ തന്റെ ഗുരുവാണ്. മൈഡിയര്‍ കുട്ടിച്ചാത്തന് ശേഷം അദ്ദേഹം പല കാരണങ്ങളാല്‍ പിന്നീട് സിനിമ ചെയ്തില്ല. ചുണ്ടന് വള്ളവുമൊക്കെയായി ബന്ധപ്പെട്ടുള്ള പ്രമേയം ഹോളിവുഡില്‍ ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. പക്ഷേ, അത് നടന്നില്ല. പിന്നെ കിഷ്കിന്ധ എന്ന തീം പാര്‍ക്കിന്റെ തിരക്കിലായി അദ്ദേഹം.
ബറോസിന്റെ കഥ ജിജോ തന്നോട് പറഞ്ഞിരുന്നു. താന്‍ അത് മോഹന്‍ലാലിനോട് പറഞ്ഞു. താനും മോഹന്‍ലാലും കൂടി ജിജോയെ പോയി കണ്ടു. ഒരു ഒക്ടോബറിലായിരുന്നു അത്. അടുത്ത മാര്‍ച്ചില്‍ ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. സംവിധാനം ചെയ്യാനിരുന്ന ജിജോ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ സംവിധാനം ചെയ്യാനില്ലെന്ന നിലപാടെടുത്തു.
അങ്ങനെ ഒരു നിമിത്തം പോലെ സംവിധാന ചുമതല മോഹന്‍ലാല്‍ ഏറ്റെടുക്കുകയായിരുന്നു എന്ന് ടി.കെ രാജീവ് കുമാര്‍ പറഞ്ഞു. ലാല്‍ സാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ട പ്രത്യേകതകളൊക്കെ ബറോസിനുണ്ട് അദ്ദേഹം ഒരു ബ്രില്യന്റ് ഡയറക്ടര്‍ തന്നെയാണെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...