
News
ജാക്കി ഷറോഫിനൊപ്പമുള്ള, ഇന്ന് ഏറെ ആരാധകരുള്ള ഈ രണ്ട് മലയാളിക്കുട്ടികളെ മനസിലായോ…!
ജാക്കി ഷറോഫിനൊപ്പമുള്ള, ഇന്ന് ഏറെ ആരാധകരുള്ള ഈ രണ്ട് മലയാളിക്കുട്ടികളെ മനസിലായോ…!

നിരവധി ആരാധകരുള്ള ബോളിവുഡ് സൂപ്പര്‍താരമാണ് ജാക്കി ഷറോഫ്. ഈ താരത്തിനൊപ്പം നില്ക്കുന്ന രണ്ട് കുട്ടികളുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ് ഈ കുട്ടികള്‍. ഇന്ന് നിരവധി ആരാധകരാണ് ഇരുവര്‍ക്കുമുള്ളത്. അത് മറ്റാരുമല്ല, മലയാളത്തിന്റെ അഭിമാനതാരം മോഹന്‍ലാലിന്റെയും പ്രിയ സംവിധായകന് പ്രിയദര്‍ശന്റെയും മക്കളായ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തില്‍ ജാക്കി ഷറോഫിനൊപ്പമുള്ള കുട്ടികള്‍.
തെലുങ്ക് സിനിമയിലൂടെയായിരുന്നു കല്യാണി പ്രിയദര്‍ശന്റെ സിനിമാ അരങ്ങേറ്റമെങ്കിലും ഇപ്പോള്‍ മലയാളത്തില്‍ സജീവമാകുകയാണ് താരം. മരക്കാര്‍, ഹൃദയം, ബ്രോ ഡാഡി എന്നിങ്ങനെ മൂന്നു ചിത്രങ്ങളാണ് കല്യാണിയുടേതായി മലയാളത്തില്‍ ഇറങ്ങാനുള്ളത്. സംവിധായകന് പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണിയുടെ ആദ്യചിത്രം 2017ല്‍ റിലീസിനെത്തിയ ‘ഹലോ’ ആയിരുന്നു.
ആര്‍ക്കിടെക്ച്ചര്‍ ഡിസൈനിങ് പഠിച്ച കല്യാണി അഭിനയത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നു. വിക്രത്തിന്റെ ‘ഇരുമുഗന്’, ഹൃതിക് റോഷന്റെ ‘കൃഷ് 3’ എന്നീ സിനിമകളിലെ കലാ സംവിധാന സഹായിയായിരുന്നു കല്യാണി.
ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച നടനാണ് പ്രണവ്. ‘ആദി’എന്ന ചിത്രത്തിലൂടെയായിരുന്നു പ്രണവിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലും നായകനായി പ്രണവ് എത്തി. സര്‍ഫിംഗ്, ജെറ്റ് സ്കൈ റൈഡിംഗ് രംഗങ്ങളിലുമെല്ലാം ഏറെ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിച്ച രണ്ടു ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത ‘മരക്കാര്‍’ എന്ന ചിത്രമാണ് അതിലൊന്ന്. ചിത്രത്തില്‍ ജോഡികളായി എത്തുന്നത് കല്യാണിയും പ്രണവുമാണ്. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന ചിത്രത്തിലും പ്രണവും കല്യാണിയുമാണ് നായികാനായകന്മാര്.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...