
Malayalam
സിംപിള്‍ ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
സിംപിള്‍ ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളതും. എന്നാല്‍ ഇപ്പോഴിതാ മോഹന്‍ലാലിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. സ്റ്റൈലന്‍ ലുക്കിലാണ് ഫോട്ടോയില്‍ മോഹന്‍ലാലുള്ളത്. ഒട്ടേറെ പേരാണ് മോഹന്‍ലാലിന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്.
അതേസമയം, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത് മാന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുകയാണ് ട്വല്‍ത് മാനിലൂടെ. ഒരു ത്രില്ലര്‍ ആയിട്ടാണ് ചിത്രം ജീത്തു സംവിധാനം ചെയ്യുന്നത്.
ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാല്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയ ചിത്രം ബ്രോ ഡാഡിയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുള്ളതിനാല്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബ്രോ ഡാഡിക്കായി.
പൃഥ്വിരാജും ബ്രോ ഡാഡിയെന്ന ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. മീനയാണ് ബ്രോ ഡാഡിയെന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. മോഹന്‍ലാലിന്റെ തമാശ മാനറിസങ്ങളുള്ള ചിത്രമായിരിക്കും ബ്രോ ഡാഡിയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...