
News
വസ്ത്രാലങ്കാരത്തിനു ദേശീയ പുരസ്കാരം നേടിയ കലാകാരൻ നടരാജൻ അന്തരിച്ചു
വസ്ത്രാലങ്കാരത്തിനു ദേശീയ പുരസ്കാരം നേടിയ കലാകാരൻ നടരാജൻ അന്തരിച്ചു

പ്രശസ്ത വസ്ത്രാലങ്കാര കലാകാരൻ നടരാജൻ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. മമ്മൂട്ടി ചിത്രം ‘ഒരു വടക്കൻ വീരഗാഥ’ എന്ന സിനിമയിലൂടെ വസ്ത്രാലങ്കാരത്തിനു ദേശീയ പുരസ്കാരം നേടിയ കലാകാരനാണ് നടരാജൻ.
വിവിധ ഭാഷകളിലായി 800 സിനിമകൾക്ക് വേണ്ടി നടരാജൻ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. ഹരിഹരൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പഴശ്ശിരാജയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.
അന്തരിച്ച കലാസംവിധായകൻ കൃഷ്ണമൂർത്തിയുടെ കലാസംവിധാനത്തിലും വസ്ത്രാലങ്കാര മേൽനോട്ടത്തിലും ആയിരുന്നു വടക്കൻപാട്ടു സിനിമകളിൽ മലയാളികൾ ഏറ്റവുമധികം ആഘോഷിച്ച ‘ഒരു വടക്കൻ വീരഗാഥ’യിലെ വസ്ത്രചമയങ്ങൾ പിറന്നത്. അതിനാൽ ദേശീയപുരസ്കാരം രണ്ടുപേർക്കും അവകാശപ്പെട്ടതായി.
നിര്യാണത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിച്ചു.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും ബി.ജെ.പി നേതാവും പാർലമെന്റ് അംഗവുമായ കങ്കണ റണാവത്ത്. പലപ്പോഴും വിവാദപരമായ പ്രസ്താവനകൾ നടത്തി നടി വാർത്തകളിൽ ഇടം...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കണ്ടെത്തിയെന്നുള്ള വാർത്തകൾ പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ...