സ്ത്രീകള്‍ക്ക് ഇങ്ങനെ ആവാന്‍ പറ്റുമോ?; അതോര്‍ത്ത് ചില ദിവസങ്ങളില്‍ എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല; സ്വന്തം സുജാതയിലെ റൂബി യഥാര്‍ഥ ജീവിതത്തെ കുറിച്ച് പറയുന്നു !
സ്ത്രീകള്‍ക്ക് ഇങ്ങനെ ആവാന്‍ പറ്റുമോ?; അതോര്‍ത്ത് ചില ദിവസങ്ങളില്‍ എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല; സ്വന്തം സുജാതയിലെ റൂബി യഥാര്‍ഥ ജീവിതത്തെ കുറിച്ച് പറയുന്നു !
സ്ത്രീകള്‍ക്ക് ഇങ്ങനെ ആവാന്‍ പറ്റുമോ?; അതോര്‍ത്ത് ചില ദിവസങ്ങളില്‍ എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല; സ്വന്തം സുജാതയിലെ റൂബി യഥാര്‍ഥ ജീവിതത്തെ കുറിച്ച് പറയുന്നു !
സൂര്യ ടിവില് സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് സീരിയലാണ് സ്വന്തം സുജാത. ചന്ദ്ര ലക്ഷ്മണും കിഷോര്‍ സത്യയും നായിക-നായകന്മാരായി അഭിനയിച്ച് തുടങ്ങിയ സീരിയലിലേക്ക് മറ്റ് ചില കഥാപാത്രങ്ങള്‍ കൂടി കടന്നുവന്നതോടെ മറ്റൊരു വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ് കഥ. കിഷോര്‍ അവതരിപ്പിച്ച പ്രകാശന് എന്ന കഥാപാത്രത്തെ തട്ടി എടുക്കുന്ന വില്ലത്തി റൂബിയുടെ വേഷത്തിലേക്കാണ് അനു നായര്‍ എത്തുന്നത്. സുജാതയുടെ അടുത്ത കൂട്ടുകാരി ആയിരുന്നെങ്കിലും അവരുടെ ഭര്‍ത്താവിനെ തട്ടി എടുത്ത് പ്രതികാരം ചെയ്യുകയാണ് റൂബി.
സമാനമായ കഥയുമായി മറ്റ് പല സീരിയലുകളും ഉണ്ടെങ്കിലും റൂബി ഒരു ഒന്നൊന്നര വില്ലത്തിയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. സ്ത്രീകള്‍ക്ക് ഇങ്ങനെ ആവാന്‍ പറ്റുമോ എന്ന് പ്രേക്ഷകരെ കൊണ്ട് പോലും പറയിപ്പിക്കുന്ന തരത്തിലാണ് അനുവിന്റെ സീരിയലിലെ പ്രകടനം . ഇപ്പോഴിതാ തന്റെ സീരിയല്‍ വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെയാണ് റൂബിയെ കുറിച്ച് അനു പറയുന്നത്.
അനുവിന്റെ വാക്കുകൾ…. സീരിയലിന്റെ തിരക്കഥാകൃത്തിന്റെ അടുത്ത് ഞാന്‍ ഇടയ്ക്കിടെ ചോദിക്കും ഇനി എത്ര അവിഹിതം ഉണ്ടെന്ന്. ഈ ഷെഡ്യൂളില്‍ എനിക്ക് ഒരെണ്ണമേ ഉണ്ടാവുകയുള്ളു. അടുത്ത ഷെഡ്യൂളിന് വരുമ്പോഴാണ് മുന്‍പ് മറ്റൊരു അവിഹിതം ഉണ്ടെന്നും അതിനും പത്ത് വര്‍ഷം മുന്‍പ് മറ്റൊരുത്തനെ തേച്ചിട്ടുണ്ട് എ്നൊക്കെ അറിയുന്നത്. അങ്ങനെ കുറേ ഉണ്ടെന്ന് അനു പറയുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും സീരിയലിലേക്ക് കഥയും കഥാപാത്രവുമൊക്കെ മാറി വരും. തുടക്കത്തില്‍ അതൊരു പ്രശ്നമായിരുന്നു. തുടക്ക സമയത്തെ എന്റെ അഭിനയവും ഇപ്പോഴത്തെയും നോക്കുമ്പോള്‍ നിങ്ങള്‍ക്കത് മനസിലാവും. നല്ല വ്യത്യാസമുണ്ട്.
സീരിയലിലെ സുജാതയുടെ ഭര്‍ത്താവും ഞാനും തമ്മില്‍ അവിഹിതമുണ്ട്. ഈ സമയത്ത് സുജാത എന്റെ മുന്നിലിരുന്ന് കരയുകയാണ്. അതോര്‍ത്ത് ചില ദിവസങ്ങളില്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ല. ഈ കരയുന്ന മുഖമാണ് എന്റെ മനസിലേക്ക് വരുന്നത്. ആദ്യമെനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പിന്നെയത് കഥാപാത്രമാണെന്നും ഞാന്‍ ചെയ്യുന്നതൊക്കെ റൂബിയാണെന്നുമൊക്കെ ചിന്തിച്ച് തുടങ്ങി. എല്ലാം സംവിധായകന് കാണിച്ച് തരുന്നത് പോലെ ചെയ്യുന്നതാണ്. അല്ലാതെ എന്റെ കൈയില്‍ നിന്ന് ഇട്ടിട്ട് ഒന്നും ചെയ്യുന്നില്ല.
ഇതെല്ലാം കഴിഞ്ഞ് ടിവിയില്‍ കാണുമ്പോള്‍ ഭയങ്കര സന്തോഷമാണ്. ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നു എന്നൊക്കെ പ്രേക്ഷകര്‍ അഭിപ്രായം പറയാറുണ്ട്. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ മെല്ലേ സമയം എടുത്താണ് ഓരോ സീനും ചെയ്യുക. സീരിയലില്‍ രാവിലെ വന്നാല്‍ രാത്രി വരെയും തുടര്‍ച്ചയായി ചിത്രീകരിക്കാറുണ്ട്. അതാണ് വ്യത്യാസം. പക്ഷേ രണ്ടും അഭിനയം തന്നെയാണ്. പിന്നെ സീരിയലിലെ കട്ട വില്ലത്തി ആയത് കൊണ്ട് തന്നെ ഇഷ്ടപ്പെടാത്ത നിരവധി പേരുണ്ട്. ഒരിക്കല്‍ സാരി വാങ്ങാന്‍ ചെന്നപ്പോള്‍ അവിടുത്തെ ഉടമസ്ഥന് റൂബി അല്ലേ എന്ന് ചോദിച്ച് വന്നു. ശേഷം എന്നെ ഇഷ്ടമില്ലെന്ന് പറഞ്ഞു. ആയിക്കോട്ടെ എന്ന് പറഞ്ഞ ഞാന്‍ സാരി തരുമോന്ന് ചോദിച്ചു. അത് തരാമെന്ന് അവര്‍ പറഞ്ഞതായും അനു പറഞ്ഞു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...