സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള വ്ലോഗര്‍മാരാണ് ഈ ബുള്‍ജെറ്റ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. സംവിധായകരെ തേടിയുള്ള പോസ്റ്റ് സഹോദരന്മാരില് ഒരാളായ ലിബിന് ആണ് പങ്കുവച്ചത്. ഇതോടെ ഇവര്‍ക്കെതിരെ വ്യാപകമായി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോഴിതാ സിനിമയുമായി മുന്നോട്ട് തന്നെ എന്നാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാര് പറയുന്നത്. തങ്ങളുടെ സിനിമയിലെ നായികയെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റ് ആണ് ഇപ്പോള്‍ ഇവര്‍ പങ്കുവച്ചിരിക്കുന്നത്. നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്. നീരജയ്ക്കൊപ്പമുള്ള ചിത്രമാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാര് പോസ്റ്റ് ചെയ്തിരിക്കുന്നത്.
”ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി” എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ നായകന്മാരായി നിങ്ങള്‍ക്ക് തന്നെ അഭിനയിച്ചാല്‍ പോരെ എന്ന കമന്റുകളും ട്രോളുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ഓഗസ്റ്റ് ആദ്യ വാരത്തിലാണ് ഇ ബുള്‍ ജെറ്റ് സഹോദരന്മാര് അറസ്റ്റിലാകുന്നത്. ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് വ്ളോഗര്‍മാരായ ലിബിന്റെയും എബിന്റെയും ‘നെപ്പോളിയന്’ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു.
വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നല്‍കണം എന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിഴയടക്കാന്‍ ഇവര്‍ തയാറാകാതെ വന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...