പ്രേക്ഷകരുടെ പ്രിയ പരമ്പര സീതാകല്യാണം അവസാനിച്ചത് ഈയടുത്തായിരുന്നു. 2018 സെപ്റ്റബര്‍ 10 ന് ആരംഭിച്ച പരമ്പരയായിരുന്നു ഇത്. പരസ്പരം എന്ന സീരിയലിന് പകരം വന്ന സീതാ കല്യാണം വളരെ പെട്ടന്ന് ജനഹൃദയം കീലഴടക്കി.
സിനിമകളിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ധന്യ മേരി വര്‍ഗ്ഗീസ്, രൂപശ്രീ, അനൂപ് കൃഷ്ണന്, സോന നായര്‍ തുടങ്ങിയവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പരമ്പരയിൽ സീതയായി എത്തിയത് ധന്യയായിരുന്നു. പരമ്പരയില്‍ സീതയുടെ അനിയത്തി കഥാപാത്രമായ സ്വാതിയായി എത്തിയിരുന്നത് പാലക്കാട് ആലത്തൂര്‍ സ്വദേശിയായി റെനീഷ റഹിമാനായിരുന്നു.
പരമ്പര അവസാനിച്ചതിന്റെ സങ്കടവും, ലൊക്കേഷന്‍ മിസ് ചെയ്യുന്നതിന്റെ വിഷമവുമാണ് റെനീഷ കുറിപ്പായി പങ്കുവച്ചത്. മൂന്നര വര്‍ഷമായി കൂടെയുള്ള കൂട്ടാണെന്നും. പരമ്പരയിലേതുപോലെതന്നെ എന്നും തനിക്ക് ചേച്ചിയായി വേണമെന്നുമാണ് റെനീഷ പറയുന്നത്.
റെനീഷയുടെ കുറിപ്പിങ്ങനെ
”മൂന്നര വര്‍ഷം മാത്രമേ ഈ കൂട്ട് തുടങ്ങിയിട്ട് ആയുള്ളു. പക്ഷെ നിങ്ങള്‍ ഇപ്പോഴെന്റെ പ്രധാനപ്പെട്ട ഒരാള്‍ ആയിരിക്കുകയാണ്. എന്നും ഇതുപോലെ എന്റെ സ്വന്തം ചേച്ചിയായിട്ട് വേണം. വേറെ ആരുടേം ചേച്ചിയാവണ്ട. ചേച്ചിക്ക് നല്ലത് വരട്ടെ.. ചേച്ചി എന്ന് ഞാന്‍ ഓരോ തവണ വിളിക്കുന്നതും, ചേച്ചി എന്ന് ആത്മാര്‍ത്ഥമായാണ്.”
ചിത്രം വൈറലായതോടെ കുറിപ്പുമായി ആരാധകർ എത്തി.
ശരിക്കും നിങ്ങളെ കണ്ടാല്‍ ചേച്ചിയും അനിയത്തിയേയും പോലെയുണ്ടല്ലോയെന്നാണ് ചിത്രത്തിന് പലരും കമന്റിടുന്നത്. കൂടാതെ ഞങ്ങളുടേയും ചേച്ചിയായി പരിഗണിക്കണം എന്ന കമന്റിന്, ചേച്ചിയാക്കിക്കോളു, പക്ഷെ എന്റയത്രയും വേണ്ട എന്നാണ് റെനീഷ തമാശയായി കമന്റ് ചെയ്തിട്ടുണ്ട്
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...