ബോളിവുഡിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ യഷ് രാജ് ഫിലിംസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ആദിത്യ ചോപ്ര ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള 400 കോടിയുടെ വാഗ്ദാനം നിരസിച്ചു. റണ്‍ബീര്‍ കപൂറും സഞ്ജയ് ദത്തും പ്രധാനവേഷങ്ങളിലെത്തുന്ന ഷംഷേര, റാണി മുഖര്‍ജിയും സെയ്ഫ് അലിഖാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബണ്ടി ഓര് ബബ്ലി 2, അക്ഷയ് കുമാറിന്റെ പൃഥ്വിരാജ് തുടങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനാവകാശം ലഭിക്കുന്നതിനാണ് ആദിത്യ ചോപ്രയെ ഒടിടി പ്ലാറ്റ്ഫോമുകള് സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം മാത്രമേ ഒടിടിയില്‍ റിലീസ് ചെയ്യൂ എന്ന നിലപാടിലാണ് നിര്‍മാതാവ്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ രാജ്യത്തെ ഏതാനും സംസ്ഥാനങ്ങളില്‍ തിയേറ്ററുകള്‍ ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തിയേറ്റര്‍ തുറക്കുന്നതിന് സര്‍ക്കാര്‍ ഇരുവരെ അനുവാദം നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ ഒടിടി പ്ലാറ്റ്ഫോമുകള് തന്നെയാണ് പ്രധാന ആശ്രയം. ഈ സാഹചര്യത്തിലാണ് യഷ് രാജ് ഫിലിംസിന്റെ ചിത്രങ്ങള്‍ക്ക് ഒടിടി പ്ലാറ്റ്ഫോമുകളുടെ ഭാഗത്തു നിന്ന് വലിയ വാഗ്ദാനങ്ങള്‍ ഉണ്ടായത്.
കോവിഡ് പ്രതിസന്ധിയില്‍ രാജ്യത്തെ തിയേറ്ററുകള്‍ അടച്ചിട്ടതോടെ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഒട്ടേറെ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. പ്രമുഖ താരങ്ങളുടെയും വലിയ നിര്‍മാണ കമ്പനികളുടെയും ചിത്രങ്ങള്‍ക്ക് വന്‍തുക നല്കി പ്രദര്‍ശനാനുമതി നേടാന്‍ കനത്ത മത്സരമാണ് ഈ രംഗത്ത് നടക്കുന്നത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...