
News
പിറന്നാള്‍ ആഘോഷത്തനിടെ കേക്കിലെ മെഴുകുതിരിയില്‍ നിന്നും മുടിയ്ക്ക് തീപിടിച്ച് നടി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പിറന്നാള്‍ ആഘോഷത്തനിടെ കേക്കിലെ മെഴുകുതിരിയില്‍ നിന്നും മുടിയ്ക്ക് തീപിടിച്ച് നടി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നിരവധി ആരാധകരുള്ള അമേരിക്കന്‍ നടിയാണ് ‘ദി സിമ്പിള്‍ ലൈഫ്’ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ നിക്കോള്‍ റിച്ചി. കഴിഞ്ഞ ദിവസമാണ് താരത്തിന് നാല്പത് വയസ്സായത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയുണ്ടായി. ഇപ്പോഴിതാ ജന്മദിനാഘോഷങ്ങള്‍ക്കിടയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോ ഇന്‍സ്റ്റയില്‍ പങ്കിട്ടിരിക്കുകയാണ് താരം.
പിറന്നാള്‍ കേക്കില്‍ കത്തിച്ചുവച്ചിരിക്കുന്ന മെഴുകുതിരികള്‍ ഊതി കെടുത്തുന്നതിനിടയില്‍ അബദ്ധത്തില്‍ നിക്കോളിന്റെ മുടിക്ക് തീപിടിക്കുന്നതാണ് വീഡിയോയിലുള്ളത്. മുടി കത്തുന്നതോടെ നിക്കോള്‍ അലറി വിളിക്കുന്നതും വീഡിയോയില്‍ കാണാം. ഒരു സുഹൃത്ത് ഓടിയെത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
നിരവധി സെലിബ്രിറ്റികളും കമന്റുകളുമായി എത്തിയിട്ടുണ്ട്. നിക്കോളിന്റെ ഭര്‍ത്താവും സംഗീതജ്ഞനുമായ ജോയല്‍ മാഡന്‍, ‘ദാറ്റ്സ് ഹോട്ട്’ എന്നാണ് കമന്രിട്ടിരിക്കുന്നത്. ‘ചിരിക്കുന്നതില്‍ എനിക്ക് ഭയങ്കര വേദന തോന്നുന്നു, ക്ഷമിക്കണം, ജന്മദിനാശംസകളും !, എന്നാണ് ക്വിയര്‍ ഐ ഹോസ്റ്റ് അന്റോണി പൊറോവ്സ്കിയുടെ കമന്റിങ്ങനെയാണ്. ‘എന്റെ ഹൃദയം ഇടിഞ്ഞു ‘ എന്നാണ് ഗായകന് കെല്ലി റോളണ്ടിന്റെ കമന്റ്.
ദി സിമ്പിള്‍ ലൈഫ് എന്ന റിയാലിറ്റി പരമ്പരയിലൂടെ പ്രശസ്തയായ നിക്കോള്‍ ബാല്യകാല സുഹൃത്തും സഹപ്രവര്‍ത്തകയുമായ പാരീസ് ഹില്ട്ടണിനൊപ്പം ആണ് ഷോയുടെ ഭാഗമായിരുന്നത്. 2003 മുതല്‍ 2007 വരെ ഈ പരിപാടി സംപ്രേഷണം ചെയ്തു. കിഡ്സ് ഇന്‍ അമേരിക്ക, വൈറ്റ് കോളര്‍ ബ്ലൂ തുടങ്ങിയ സിനിമകലിലൂടേയും സിക്സ് ഫീറ്റ് അണ്ടര്‍, രുപോളിന്റെ ഡ്രാഗ് റേസ് തുടങ്ങിയ ടിവി ഷോകളിലൂടേയും നിക്കോള്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...