
News
‘ഹോട്ടല്‍ റുവാന്‍ഡ’ താരം പോള്‍ റുസെസ്ബാഗീനക്കെതിരെ ഭീകരക്കുറ്റം ചുമത്തി കോടതി
‘ഹോട്ടല്‍ റുവാന്‍ഡ’ താരം പോള്‍ റുസെസ്ബാഗീനക്കെതിരെ ഭീകരക്കുറ്റം ചുമത്തി കോടതി

1994ല്‍ റുവാന്‍ഡയില്‍ നടന്ന വംശീയ കൂട്ടക്കൊലയുടെ കഥപറയുന്ന പ്രശസ്ത ഹോളിവുഡ് ചിത്രമായ ‘ഹോട്ടല്‍ റുവാന്‍ഡ’യില്‍ അനശ്വരനാക്കപ്പെട്ട രാഷ്ട്രീയ നേതാവും ഹോട്ടല്‍ മാനേജറുമായിരുന്ന പോള്‍ റുസെസ്ബാഗീനക്കെതിരെ ഭീകരക്കുറ്റം. റുവാന്‍ഡയിലെ കോടതിയാണ് ‘ഭീകരാക്രമണങ്ങളില്‍’ പങ്കുണ്ടെന്ന് വിധിച്ചത്.
ദുബൈയില്‍നിന്ന് മടങ്ങുന്നതിനിടെ റുവാന്‍ഡന്‍ അധികൃതര്‍ 2020ല്‍ അറസ്റ്റ് ചെയ്ത പോള്‍ റുസെസ്ബാഗീനക്കെതിരെ രാജ്യത്ത് നിരവധി കേസുകള്‍ നിലവിലുണ്ട്.
നിലവിലെ ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായ അദ്ദേഹം രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്തിയ സംഘടനയുടെ സ്ഥാപകനും ഇവക്ക് സാമ്പത്തിക സഹായം നല്‍കിയയാളുമാണെന്ന് കോടതി പറഞ്ഞു.
2004ല്‍ ഇറങ്ങിയ ‘ഹോട്ടല്‍ റുവാന്‍ഡ’യില്‍ വംശീയകൂട്ടക്കൊലയില് നിരവധി പേര്‍ക്ക് രക്ഷയാകുന്ന ഹോട്ടലിന്റെ മാനേജറായി പോള്‍ റുസെസ്ബാഗീനയെ അവതരിപ്പിക്കുന്നത് ഹോളിവുഡ് നടന് ഡോണ്‍ ചീഡ്ല്‍ ആയിരുന്നു. റുവാന്‍ഡയില്‍ അനുകൂലമായും എതിര്‍ത്തും വന്‍ കോലാഹലമുണ്ടാക്കിയ സിനിമയാണിത്.
സംഭവത്തോടെ വീര പരിവേഷം ലഭിച്ച പോള്‍ റുസെസാബാഗിന ലോകമെങ്ങും ഈ സംഭവവുമായി ബന്ധപ്പെട്ട് നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. ബെല്‍ജിയന്‍ പൗരത്വമുള്ള ഇദ്ദേഹം യു.എസിലായിരുന്നു അടുത്തിടെ താമസിച്ചിരുന്നത്.
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...