ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാന്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല ; ജാതിയും മതവും പേരുമൊക്കെ ചോദിച്ചവർക്ക് തക്ക മറുപടിയുമായി ലക്ഷ്മിപ്രിയ!
ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാന്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല ; ജാതിയും മതവും പേരുമൊക്കെ ചോദിച്ചവർക്ക് തക്ക മറുപടിയുമായി ലക്ഷ്മിപ്രിയ!
ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാന്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല ; ജാതിയും മതവും പേരുമൊക്കെ ചോദിച്ചവർക്ക് തക്ക മറുപടിയുമായി ലക്ഷ്മിപ്രിയ!
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായ താരമാണ് ലക്ഷ്മിപ്രിയ. നാടകത്തിലൂടെയാണ് തന്റെ അഭിനയ ജീവിതം താരം ആരംഭിക്കുന്നത്. പിന്നീട് സിനിമയിലും സീരിയലിലും നടി സജീവമാകുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മിപ്രിയ. അടുത്ത കാലത്തായി സോഷ്യല്‍ മീഡിയ പേജിലൂടെ ലക്ഷ്മി പങ്കുവെക്കുന്ന എഴുത്തുകളും ചിത്രങ്ങളുമെല്ലാം വാര്‍ത്തയില്‍ നിറയുന്നതും പതിവാണ്. ഇടയ്ക്ക് രാഷ്ട്രീയപരമായ ചില അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിന്റെ പേരില്‍ ലക്ഷ്മിയ്ക്ക് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അന്ന് നടിയ്ക്ക് മാത്രമല്ല ഭര്‍ത്താവിനും മകള്‍ക്കുമെതിരെയും വിമര്‍ശനങ്ങള്‍ വന്നു.
വിമര്‍ശകര്‍ക്കുള്ള മറുപടി അപ്പോള്‍ തന്നെ കൊടുക്കുന്നതാണ് ലക്ഷ്മിയുടെ ശീലം. ഇതിനിടെ നടിയുടെ ജാതിയും മതവും പേരുമൊക്കെ ചോദിച്ചും ചിലരെത്തി. അവര്ക്കൊല്ലമുള്ള ഉത്തരവുമായിട്ടാണ് ലക്ഷ്മി പ്രിയ ഇപ്പോള്‍ എത്തിയിരിക്കുന്നത്. തന്റെ പേര് ലക്ഷ്മി പ്രിയ എന്നാണെന്ന് കേരള ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയതിനെ കുറിച്ചും അതിന് പിന്തുണ നല്കിയവര്ക്കുള്ള നന്ദി അറിയിച്ചുമാണ് നടി വന്നത്.
“I officially announced yes I am Lakshmi priyaa. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. നീണ്ട പതിനെട്ടു വര്‍ഷം ഞാന്‍ സബീന ആയിരുന്നു.19 വര്‍ഷമായി ഞാന്‍ ലക്ഷ്മി പ്രിയയും. ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാന്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാന്‍ എന്നും ഞാന്‍ ആയിരുന്നു. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറു കര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ.
കല്ലെറിഞ്ഞതിനും ആര്‍ത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. കാരണം നിങ്ങളുടെ ആ കല്ലെറിയല്‍ കൊണ്ടാണ് പൂര്‍ണ്ണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാന്‍ തീരുമാനിക്കുന്നത്. കല്ലെറിഞ്ഞവര്‍ക്കും ചേര്‍ത്തു പിടിച്ചവര്‍ക്കും നന്ദി അറിയിക്കട്ടെ. ഒറ്റ മുറിയില്‍ നിന്നും എന്നെ ചേര്‍ത്തു പിടിച്ചു കൃത്യമായ ഒരു മേല്‍വിലാസം ഉണ്ടാക്കി തന്ന എന്റെ ഭര്‍ത്താവിനോടുള്ള എന്റെ സ്നേഹം അറിയിക്കാന്‍ എനിക്ക് വാക്കുകളില്ല.
ഒറ്റ കൂടിക്കാഴ്ചയില്‍ എന്റെ പേര്, മതം, ഒപ്പ് എന്നിവ ചേഞ്ച് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്, ഒരുപേരില്‍ ഒരുപാടുണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്ന അഡ്വക്കേറ്റ് കൃഷ്ണ രാജിനാണ് ഇപ്പൊ ഈ മാറ്റത്തിന്റെ മുഴുവന്‍ ക്രെഡിറ്റ്സും ഞാന്‍ കൊടുക്കുക. ഒപ്പം അതിന് എന്നെ സഹായിച്ച സൈനേഷ് തത്വമയി ന്യൂസ്, Binil Somasundaram ബിനില്‍ ജി, ശ്രീ ഗിരീഷ് ജി വിശ്വ ഹിന്ദു പരീക്ഷിത് എന്നിവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാന്‍ ഞാനായിരിക്കും. മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന ഗുരുവചനം ഓര്‍മ്മിപ്പിച്ചു കൊണ്ട്.. ലക്ഷ്മി പ്രിയ, എന്നുമാണ് നടി കുറിച്ചിരിക്കുന്നത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...