ജനപ്രിയ പരമ്പരയായിരുന്ന ഉപ്പും മുളകും താരം ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി വാഹനാപകടത്തില്‍ മരണപ്പെട്ടത് ഇന്നലെയായിരുന്നു . ഇരുമ്പനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച്പിസിഎല്ലിന് മുന്നില്‍ വച്ചായിരുന്നു അപകടം നടന്നത്.
ഭാഗ്യലക്ഷ്മിയുടെ മൃതദ്ദേഹം വീട്ടിലെത്തിച്ചപ്പോൾ ആരാധകരുടെ കണ്ണു നിറയ്ക്കുന്ന കാഴ്ച്ചയാണ്കാണാൻ കഴിഞ്ഞത്. അമ്മയുടെ മൃതദ്ദേഹത്തിനരികെ അലമുറയിട്ട് കരഞ്ഞ് ജൂഹി എല്ലാവരെയും കണ്ണീരിലാഴ്ത്തുകയായിരുന്നു മൃതദ്ദേഹത്തിനരികെ നീങ്ങിയ ജൂഹിയെ നിയന്ത്രിക്കാൻ ബന്ധുക്കൾ നന്നേ പാടുപെട്ടു.
മൃതദ്ദേഹത്തോട് ചേർന്നിരുന്ന് ജൂഹി സങ്കടം സഹിക്കവയ്യാതെ കരഞ്ഞു കൊണ്ട് സംസാരിക്കുന്നുണ്ട്…കണ്ണ് തുറക്കൂ അമ്മാ….എന്നെ ഒറ്റക്കാക്കി എന്തിന് പോയീ. എന്നോക്കെ ചോദിക്കുന്നുണ്ട്. ഇത് കണ്ടു നിൽക്കാൻ കുടുബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ പോലും കഴിയുന്നില്ല.
അതോടൊപ്പം തന്നെ ജൂഹിയെ ആശ്വസിപ്പിക്കാൻ നടി നിഷ സാരംഗും, അൽസാബിത്തും, ജൂഹിയുടെ ഭാവിവരൻ റോഹിനും എത്തിയിരുന്നു. നിറകണ്ണുകളോടെയായിരുന്നു റോഹിൻ ചടങ്ങിനെത്തിയത്. എന്നാൽ ഇവർക്കാർക്കും തന്നെ ലച്ചുവിനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല.
ഉപ്പും മുളകിൽ ജൂഹി അവതരിപ്പിച്ച ലച്ചുവിന്റെ അമ്മയായി എത്തിയത് നിഷ സാരംഗയിരുന്നു. സഹോദരനായി എത്തിയത് അൽസാബിത്തായിരുന്നു. അതോടൊപ്പം തന്നെ അൽസാബിത് ഫേസ്ബുക്കിൽ കുറിച്ച വാക്കുകള്‍ ഏവരുടേയും വിങ്ങലായി മാറിയിരിക്കുകയാണ്
‘സ്നേഹമുള്ള ആന്റി. അൽസു എന്ന സ്നേഹത്തോടെയുള്ള ആ വിളി നിലച്ചു. ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം വിളിക്കുമെന്ന് എപ്പോഴും ആന്റി പറഞ്ഞത് ഇതാണോ’ എന്നാണ് ഭാഗ്യലക്ഷ്മിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അൽസാബിത് ചോദിച്ചിരിക്കുന്നത്. നിരവധിപേരാണ് അൽസാബിത് പങ്കുവെച്ച അനുശോചനക്കുറിപ്പിന് താഴെ ആദരാഞ്ജലികളുമായി എത്തിയിട്ടുള്ളത്.
പിതാവിന്റെ വേര്‍പാടില്‍ നിന്നും കരകയറി വരുന്നതിനിടയിലാണ് നടിയ്ക്ക് അമ്മയെ കൂടി നഷ്ടമായത്. വൈകാതെ ജൂഹിയുടെ വിവാഹം ഉണ്ടാവുമെന്ന് പറഞ്ഞെങ്കിലും അത് കാണാനുള്ള ഭാഗ്യം ലഭിക്കാതെ അമ്മ പോയി. ഇതേ കുറിച്ച് പറഞ്ഞും ജൂഹിയുടെ വേദനയില്‍ പങ്കുചേര്‍ന്നും നിരവധി പേരാണ് സോഷ്യൽ മീഡിയയയിലൂടെ എത്തുന്നത്
മിനിസ്ക്രീനിലെ ഏറ്റവും ഹിറ്റ് പരമ്പരയായിരുന്ന ഉപ്പും മുളകിലൂടെയാണ് ജൂഹി ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരയിലെ ലെച്ചു എന്ന കഥാപാത്രം വിജയമായിരുന്നു. വലിയ ഫാന്‍സ് പിന്‍ബലവും നടിയ്ക്ക് ലഭിച്ചു. അമ്മ ഭാഗ്യലക്ഷ്മിയ്ക്കൊപ്പമാണ് ജൂഹി സെറ്റിലേക്ക് വന്നിരുന്നത്. അങ്ങന ഒരിക്കല്‍ പരമ്പരയില്‍ ചെറിയൊരു റോള്‍ ചെയ്യാനും താരമാതാവിന് സാധിച്ചിരുന്നു. പരമ്പര ഹിറ്റായി ഓടി കൊണ്ടിരിക്കുമ്പോഴാണ് നടി അതില്‍ നിന്നും പിന്മാറുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിന് മുകളിലായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
ഡോക്ടറായ റോവിനും ജൂഹിയും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. വൈകാതെ ഇരുവരുടെയും വിവാഹം ഉണ്ടാവുമെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ ജൂഹി വ്യക്തമാക്കിയിരുന്നു ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കാനിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായിട്ടുള്ള അമ്മയുടെ വിയോഗം ഉണ്ടാവുന്നത്. അച്ഛനെ കൂടി നഷ്ടപ്പെട്ടതോടെ ജൂഹിയ്ക്കും സഹോദരനും അമ്മയായിരുന്നു ആശ്രയം. അച്ഛന്റെ വേര്‍പാടുണ്ടാക്കിയ ശൂന്യതയില്‍ നിന്നും ഏറെ ബുദ്ധിമുട്ടിയാണ് നടി പുറത്ത് വന്നത്. ഇപ്പോള്‍ അമ്മ കൂടിയും നഷ്ടമായിരിക്കുകയാണ്
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...