മലയാള പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. ബാല താരമായി സിനിമയിൽ എത്തിയ കാവ്യ മലയാള സിനിമയ്ക്കൊപ്പം തന്നെ വളരുകയായിരുന്നു. യൂത്തിനിടയിൽ മാത്രമല്ല കുടുംബപ്രേക്ഷകർക്കിടയിലും കാവ്യയ്ക്ക് കൈനിറയെ ആരാധകരുണ്ട്.
ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയായിരുന്നു കാവ്യ മാധവന് നായികയായി തുടക്കം കുറിച്ചത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചു. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുത്തിരിക്കുകയാണ് നടി. ഇപ്പോൾ നല്ലൊരു കുടുംബിനിയായി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്.
കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ഇന്നും ആരാധകർക്ക് താൽപര്യം കൂടുതലാണ്. പൽ അഭിമുഖങ്ങളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അത്തരത്തിൽ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള കാവ്യയുടെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
അഭിമുഖത്തിൽ കാവ്യാ പറഞ്ഞ വാക്കുകളിലേക്ക്…
വിവാഹമെന്ന് പറയുന്നത് തലയില്‍ വരച്ച പോലെയാണ്. അത് ഗോപികയുടെ കാര്യം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. ഞങ്ങളെല്ലാവരും ഒരേ പ്രായമുള്ളവരാണ്. അവളിങ്ങനെ കല്യാണം നോക്കിത്തുടങ്ങി എന്ന് പറയുന്ന സമയത്ത് അതിന്റെ രണ്ടാഴ്ച മുന്‍പ് വരെ ഞങ്ങള്‍ കണ്ടതാണ്. ആ സമയത്ത് കുറച്ച് നോക്കിവെച്ചിട്ടുണ്ടെന്നല്ലാതെ ഒന്നും ആയിട്ടില്ലായിരുന്നു. അടുത്തയാഴ്ച അവള് വിളിച്ച് പറഞ്ഞു, അത് സെറ്റായി , നീയിതാരോടും പറയേണ്ട എന്ന്. അടുത്ത സുഹൃത്തുക്കളില്‍ ഒതുങ്ങിയ കാര്യമായിരുന്നു അത്. പിന്നെയാണ് പബ്ലിക്കായത്.
ഇങ്ങനെയല്ലേ ഓരോ മാറ്റവും ജീവിതത്തിലുണ്ടാവുന്നത്. അവള് കഴിഞ്ഞയാഴ്ച വരെ നമ്മളെല്ലാം ഓരോ കാര്യം പറഞ്ഞിരുന്നുവരാണ്. ഞാനും ഭാവനയും ഗോപികയും കൂടിയാണ് റിമി ടോമിയുടെ കല്യാണത്തിന് പോയത്. ഞങ്ങളെല്ലാവരും കൂടി അവളുടെ വീട്ടില്‍ വെച്ച് ഓരോ കാര്യം പറയുമ്പോഴും അടുത്തയാഴ്ച ഗോപിക എന്‍ഗേജ്ഡാവും എന്നറിഞ്ഞിരുന്നില്ല. പുതിയ ലൈഫിലേക്ക് പോവുകയാണെന്ന് അവളോ ഞങ്ങളോ അറിഞ്ഞിരുന്നില്ല. എന്‍ഗേജ്മെന്റ് കഴിഞ്ഞ് ഒരാഴ്ചയാവുമ്പോഴേക്കും കല്യാണവും കഴിഞ്ഞു. റിസപക്ഷന് കഴിഞ്ഞ് അവള് അയര്‍ലണ്ടിലെ വീട്ടിലുമെത്തി.
ഇത്ര കുറച്ച് മാസങ്ങള്‍ കൊണ്ട് എന്തൊക്കെ മാറ്റങ്ങളുണ്ടായി എന്നാണ് ഞാന്‍ ചിന്തിച്ചത്. അപ്പോള്‍ അത്രേയുള്ളൂ. നമ്മള് ചിന്തിക്കുന്ന പോലെയല്ല കാര്യങ്ങള്‍. എന്റെ വീട്ടിലും കല്യാണം നോക്കിത്തുടങ്ങിയ സമയമാണ്. എന്റെ ജീവിതത്തിലും ഇത് പോലെയായിരിക്കും. പെട്ടെന്നൊരു സുപ്രഭാതത്തില്‍ എല്ലാം ഓ്ക്കേയാവും. പിന്നെ ഡിം.
2 നിലയുള്ള വീടിനോടൊന്നും ഒട്ടും താല്പര്യമില്ലാത്തയാളാണ്. അതും ഇത് പോലെയുള്ളൊരു കോളനിക്ക് അകത്തൊന്നുമല്ല ഞാന്‍ ആഗ്രഹിച്ചത്. കുറച്ച് ഉള്ളിലോട്ട് ശരിക്കുമൊരു ഗ്രാമാന്തരീക്ഷത്തിലൊരു വീട്. കുറേ സ്ഥലത്തിന് നടുവിലായൊരു വീട്. കുഞ്ഞുവീടായിരിക്കണം. ജോലിക്കൊന്നും ആളെ കിട്ടാതെ വരുന്ന സമയത്ത് നമുക്ക് തന്നെ മാനേജ് ചെയ്യാന്‍ കഴിയണം. പഴമ തോന്നിക്കുന്ന വീടായിരിക്കണം. അതിനിപ്പോള്‍ എല്ലാവര്ക്കും നാല് കെട്ടുള്ള വീടാണ് ഇഷ്ടം. ചുറ്റും വരാന്ത വേണം. മഴ പെയ്യുമ്പോള്‍ നല്ല രസമായിരിക്കും.
വീട്ടില്‍ പശുവൊക്കെ വേണം. നമ്മുടെ വീട്ടിലേക്ക് വേണ്ട എല്ലാ പച്ചക്കറികളും നമ്മുടെ വീട്ടില്‍ത്തന്നെയുണ്ടാവണം. എന്റെ വലിയൊരു ആഗ്രഹമാണ്. ഞാനത് മാറ്റിവെച്ചിട്ടൊന്നുമില്ല. ഒരുപക്ഷേ കറങ്ങിത്തിരിഞ്ഞ് നീലേശ്വരത്ത് തന്നെയായിരിക്കും അതുണ്ടാവാന്‍ പോവുന്നത്. അതാണ് എന്റെ മനസ്സില്‍ എപ്പോഴുമുള്ള വീട്. ഇതും ഇപ്പോള്‍ പ്രിയപ്പെട്ടതാണ്. എല്ലാത്തിന് പിന്നിലും പ്രിയപ്പെട്ടവരുടെ സാന്നിധ്യമുണ്ട്.
ഞാന്‍ പോലും അറിയാതെ എന്റെ കല്യാണം എത്രയോ വട്ടം കഴിഞ്ഞിരിക്കുന്നു. ഗുരുവായൂരില്‍ വെച്ച് എന്റെ താലികെട്ട് കഴിഞ്ഞുവെന്ന വാര്‍ത്ത കേട്ടാണ് ഒരുദിവസം ഞാന്‍ ഉണര്‍ന്നത്. അച്ഛനാണ് മോളേ, നിന്റെ കല്യാണം കഴിഞ്ഞൂത്രേയെന്ന് പറഞ്ഞത്. മൊബൈലുകളിലൂടെയായി പ്രചരിക്കുകയായിരുന്നു. താലികെട്ടിയ മുഹൂര്‍ത്തം വരെയുണ്ടായിരുന്നു. എല്ലാവര്ക്കും അറിയേണ്ടിയിരുന്നത് ചെറുക്കനെ കുറിച്ചായിരുന്നു. അത് സത്യമാണോ എന്ന് അല്ലായിരുന്നു. ഗോസിപ്പില്ലെങ്കില്‍ ജീവിതമില്ല എന്ന സ്ഥിതി വിശേഷമാണ്.
അഭിനയത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ എനിക്ക് അറിയില്ല. ആക്ഷന്‍ പറഞ്ഞ് കട്ട് പറയുന്ന സമയം വരെ എന്തൊക്കെയോ ചെയ്ത് പോവുന്നു. ആരുടെയൊക്കെയോ ഒരു അനുഗ്രഹം. പുതിയ കുട്ടികളൊക്കെ സംസാരിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. ഒറ്റ പടം ചെയ്ത് എക്സ്പീരിയന്സ്ഡായവരെപ്പോലെ സംസാരിക്കുന്നത് കാണുമ്പോള്‍ എനിക്ക് നാണമാണ്. എല്ലാം ദൈവാനുഗ്രഹം എന്ന് കരുതുന്നയാളാണ് ഞാന്‍. അങ്ങനെ വിശ്വസിക്കാത്തവരുമുണ്ട്.
രണ്ടര മൂന്നര വയസ്സുള്ള സമയത്ത് ഫാന്‍സി ഡ്രസ് മത്സരമുണ്ടായിരുന്നു. അതാണ് കലാരംഗത്തേക്കുള്ള എന്റെ ആദ്യ കാല്‍വെപ്പ്. വയസ്സായൊരു അമ്മൂമ്മയായാണ് അന്ന് വേഷമിട്ടത്. അതിനൊന്നാം സമ്മാനം കിട്ടി. അതിന്റെ ഫോട്ടോയൊക്കെയുണ്ടായിരുന്നു. ആ ആല്‍ബം നഷ്ടമായി. യുവജനോത്സവം കുട്ടികളുടെ കഴിവ് വളര്‍ത്താനും ഒരുപരിധിവരെ തളര്‍ത്താനും കാരണമാവുന്നുണ്ട്. എല്ലാവര്‍ഷവും ആ സമയത്ത് ചില പ്രശ്നങ്ങളുണ്ടാവാറുണ്ട്. കുട്ടികളില്‍ മത്സരബുദ്ധിയുണ്ടാക്കുന്നതിനാലാണ് പ്രശ്നങ്ങള്‍. ആ സമയത്ത് കുറേ ക്ലാസൊക്കെ മിസ്സാവാറുണ്ട്. കുട്ടികളില്‍ ടീച്ചേഴ്സും പാരന്സുമൊക്കെയുണ്ടാക്കുന്ന പ്രഷറുണ്ട്. എനിക്ക് അച്ഛനും അമ്മയും അങ്ങനെയുള്ള പ്രഷറൊന്നും തന്നിരുന്നില്ല.
സിനിമയിലെ തിരക്ക് എന്റെ പഠിപ്പിനെയാണ് ബാധിച്ചത്. നമ്മള് അത്രയും ഡെഡിക്കേറ്റഡും വേണ്ടുന്ന കാര്യവുമാണെങ്കില്‍ സമയം നമ്മള് സ്വയം കണ്ടെത്തും. ഷൂട്ട് കഴിഞ്ഞ് വന്നാലും എനിക്ക് വേണ്ടുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യാറുണ്ട്്. ഇതിനൊക്കെ സമയമുണ്ടല്ലോ എന്ന് അമ്മ ചോദിക്കാറുണ്ട്. സിനിമ എന്റെ ജോലിയാണ്, എനിക്ക് ഇതാവശ്യമാണെന്ന് മനസ്സിലാക്കിയപ്പോഴാണ് ഇഷ്ടം കൂടിയതെന്നാണ് കാവ്യാ പറയുന്നത്
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...