ദുബായ് നഗരം പോലെയാണ് മമ്മൂക്ക..മണലരണ്യങ്ങളിൽ കഠിന പ്രയത്നം കൊണ്ടു പടുത്തുയർത്തിയ സ്വപ്ന ഭൂമി; രമേശ് പിഷാരടി

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും സിനിമാലോകവും. ഇപ്പോഴിതാ, പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ആശംസകൾ നേർന്ന് രമേശ് പിഷാരടി പങ്കുവച്ച രസകരമായ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
മമ്മൂട്ടിയെ ദുബായ് നഗരത്തോടും അദ്ദേഹവുമായി തനിക്കുള്ള അടുപ്പത്തെ ഒരു ഗോൾഡൻ വിസയുമായും ഉപമിച്ചാണ് പിഷാരടിയുടെ കുറിപ്പ്. മണലരണ്യങ്ങളിൽ കഠിന പ്രയത്നം കൊണ്ടു പടുത്തുയർത്തിയ സ്വപ്ന ഭൂമിയാണ് ദുബായ് എന്ന് പറഞ്ഞാണ് ആ നഗരവുമായി മെഗാസ്റ്റാറിനെ ഉപമിക്കുന്നത്.
“ദുബായ് നഗരം പോലെയാണ് മമ്മൂക്ക..മണലരണ്യങ്ങളിൽ കഠിന പ്രയത്നം കൊണ്ടു പടുത്തുയർത്തിയ സ്വപ്ന ഭൂമി.ഒരുപാടുപേരെ ആ നഗരം രക്ഷപ്പെടുത്തി.ആ നഗരം അസ്വദിച്ചവരും അനുഭവിച്ചവരും ഒരുപാടുണ്ട്. ഇനിയും വിസ എടുക്കുവാനും പോകുവാനും ആഗ്രഹിക്കുന്ന എത്രയോ പേർ……എനിക്ക് തന്ന ഗോൾഡൻ വിസക്ക് നന്ദി,” പിഷാരടി കുറിച്ചു.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....