
Malayalam
ബ്രോ ഡാഡിയുടെ സെറ്റില്‍ ആന്റണി പെരുമ്പാവൂര്‍; ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറൽ
ബ്രോ ഡാഡിയുടെ സെറ്റില്‍ ആന്റണി പെരുമ്പാവൂര്‍; ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറൽ

ബ്രോ ഡാഡി സിനിമയിലും പൊലീസ് വേഷത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം പൊലീസ് യൂണിഫോമില്‍ നില്ക്കുന്ന ആന്റണിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുനത്ത്
ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ എത്തിയതോടെയാണ് ബ്രോ ഡാഡിയില്‍ ആന്റണി പെരുമ്പാവൂരും അഭിനയിക്കുന്ന കാര്യം പുറത്തു വന്നിരിക്കുന്നത്.
ദൃശ്യം 2 സിനിമയിലും പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും ആന്റണി പെരുമ്പാവൂര്‍ പൊലീസ് വേഷത്തില്‍ എത്തിയിരുന്നു. നിലവില്‍ ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് പൃഥ്വിരാജ് വേഷമിടുന്നത്.
കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെയും അമ്മ മല്ലിക സുകുമാരന്റെയും ലൊക്കേഷന്‍ ചിത്രങ്ങള്‍ പൃഥ്വിരാജ് പങ്കുവച്ചിരുന്നു. കല്യാണി പ്രിയദര്ശന്, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന് ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന് രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമാണ് എന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...