
Social Media
‘ഗാഥാ ജാം’; ഗീതുവിന് ഒപ്പം മഞ്ജു! ചിത്രം പങ്കുവെച്ച് താരം
‘ഗാഥാ ജാം’; ഗീതുവിന് ഒപ്പം മഞ്ജു! ചിത്രം പങ്കുവെച്ച് താരം

മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പരസ്പരം ചിത്രങ്ങൾ പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ, ഗീതുവിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മഞ്ജു.
ഗീതുവിന്റെ ചിത്രം പകർത്തുന്ന മഞ്ജുവിനെയാണ് ചിത്രത്തിൽ കാണാനാവുക. ‘ഗാഥാ ജാം’ എന്നാണ് മഞ്ജു ഗീതുവിനെ വിശേഷിപ്പിക്കുന്നത്.
സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മഞ്ജുവും ഗീതുവും പൂർണിമ ഇന്ദ്രജിത്തും ഭാവനയുമെല്ലാം. കൂട്ടുകാരുടെ ജന്മദിനം ആഘോഷമാക്കാനും യാത്രകൾ സംഘടിപ്പിക്കാനുമൊന്നും ഈ ചങ്ങാതികൂട്ടം ഒരിക്കലും മടിക്കാറില്ല.
അതേസമയം മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം എന്നു തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഇറങ്ങാനുള്ളത്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ‘കയറ്റം’ എന്ന ചിത്രത്തിലെ ആദ്യത്തെ വീഡിയോ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ‘ഇസ്ത്തക്കോ’ എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നതും മഞ്ജു വാര്യർ ആണ്.
‘മേരി ആവാസ് സുനോ’ ആണ് മഞ്ജു വാര്യരുടേതായി അനൗൺസ് ചെയ്ത മറ്റൊരു ചിത്രം. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. ഇതാദ്യമായാണ് ജയസൂര്യയും മഞ്ജുവാര്യരും ഒന്നിച്ച് അഭിനയിക്കുന്നത്.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും...
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...