
Malayalam
‘എന്തൊരു ഗംഭീര സിനിമയാണ്’, ഹോമിനെ അഭിനന്ദിച്ച് ‘കെജിഎഫ് 2’ന്റെ നിര്‍മ്മാതാവ് കാര്‍ത്തിക് ഗൗഡ
‘എന്തൊരു ഗംഭീര സിനിമയാണ്’, ഹോമിനെ അഭിനന്ദിച്ച് ‘കെജിഎഫ് 2’ന്റെ നിര്‍മ്മാതാവ് കാര്‍ത്തിക് ഗൗഡ

ആമസോണ്‍ പ്രൈമിലൂടെ എത്തി വളരെ പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘്#ഹോം’. എ ആര് മുരുഗദോസിനെപ്പോലെ മറുഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരില്‍ പലരും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രം കണ്ട് തന്റെ അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ബിഗ് ബജറ്റ് കന്നഡ ചിത്രം ‘കെജിഎഫ് 2’ന്റെ നിര്‍മ്മാതാവ് കാര്‍ത്തിക് ഗൗഡ.
”എന്തൊരു ഗംഭീര സിനിമയാണ് #ഹോം. ഹൃദയത്തെ തൊടുന്ന ചിത്രം. ഈ ചിത്രം തെരഞ്ഞെടുത്തതിന് പ്രൈം വീഡിയോയ്ക്ക് നന്ദി. വിജയ് ബാബു, നിങ്ങളുടെ കുപ്പായത്തില്‍ ഒരു പതക്കം കൂടിയാവുന്നു ഈ ചിത്രം.
ശ്രീനാഥ് ഭാസിയും ഇന്ദ്രന്‍സും എല്ലാവരും നന്നായി. ഈ ചിത്രം റെക്കമന്റ് ചെയ്ത വിജയ് സുബ്രഹ്മണ്യത്തിന് നന്ദി. മികച്ച വര്‍ക്ക് റോജിന്‍ തോമസ്”, എന്നാണ് കാര്‍ത്തിക് ഗൗഡ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രത്തെയും ഓരോ താരങ്ങളെയു പ്രശംസിച്ച് രംഗത്തെത്തിയത്. കോവിഡ് കാരണം തിയേറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തിലാണ് മലയാള സിനിമകള്‍ ഒടിടി പ്ലാറ്റഫോമുകളെ ആശ്രയിക്കാന്‍ തുടങ്ങിയത്. അതോടു കൂടി അന്യ ഭാഷകളില്‍ നിന്നുള്ളവര്‍ വരെ മികച്ച ചിത്രങ്ങള്‍ക്ക് അഭിനന്ദനവുമായി എത്താറുണ്ട്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...