
Social Media
ഇളം വെയിലിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ; ചിത്രം വൈറൽ
ഇളം വെയിലിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ; ചിത്രം വൈറൽ

മലയാളത്തിലെ ചുരുക്കം ബോൾഡ് നായികമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന നടിയാണ് ലെന. ‘സ്നേഹം’ എന്ന ജയരാജ് ചിത്രത്തിലൂടെ എത്തിയ ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ലെന തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ലെന പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഇളം വെയിലിൽ കൂളിംഗ് ഗ്ലാസ് ധരിച്ചു സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ ചിത്രത്തിൽ കാണാനാവുക. ഇൻസ്റ്റഗ്രാമിലൂടെയാണ് ലെന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. എല്ലാവർക്കും നല്ലൊരു വാരാന്ത്യം ആശംസിച്ചു കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ലെന തിരക്കഥാകൃത്താകുന്ന ‘ഓളം’ സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങളും ലെന ആരാധകരുമായി പങ്കുവച്ചിരുന്നു. ചിത്രത്തിലെ നായകനായ അർജുൻ അശോകന്റെ ബർത്ത്ഡേ ആഘോഷമാണ് ലെന ഷെയർ ചെയ്തത്. ഒരാഴ്ച മുൻപായിരുന്നു ചിത്രത്തിന്റെ പൂജ. അതിന്റെ വീഡിയോയും ലെന ആരാധകരുമായി പങ്കുവെച്ചിരുന്നു. വി.സി അഭിലാഷാണ് ‘ഓളം’ സംവിധാനം ചെയ്യുന്നത്. അഭിലാഷിനോടൊപ്പം ചേർന്നാണ് ലെന തിരക്കഥ നിർവഹിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...