ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സല്മാന് ഖാന്. സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ ഖാന് അവതരിപ്പിക്കുന്ന ചാറ്റ് ഷോയില്‍ സല്മാന് ഖാന് അമ്മയോടൊപ്പം സല്മാന് എത്തിയിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സല്‍മാന്റെ എല്ലാ കാര്യത്തിലും ഒപ്പമുള്ള അമ്മ ഒരു കാര്യത്തില്‍ മാത്രം സല്മാന് എതിരാണ്. നടന്റെ ഡ്രൈവിംഗ് ആണ് അമ്മയ്ക്ക് അംഗീകരിക്കാന്‍ പറ്റാത്തത്.
”അവന് ഡ്രൈവ് ചെയ്യുമ്പോള്‍ ഞാന്‍ കൂടെ ഇരിക്കാറില്ല” എന്നായിരുന്നു അമ്മ പറഞ്ഞത്. ഉടന്‍ സല്മാന് അമ്മയോട് ‘ അതെന്താ മമ്മ ഞാന്‍ ഡ്രൈവ് ചെയ്യുമ്പോള്‍ കൂടെയിരിക്കാത്തത്?” എന്ന് ചോദിച്ചു. ”വേറൊന്നും കൊണ്ടല്ല, സല്മാന് ട്രാഫിക് സിഗ്നലുകളില്‍ വണ്ടി നിര്‍ത്താറില്ല. അവിടൊക്കെ സിഗ് സാഗ് ചെയ്താണ് വണ്ടിയോടിക്കുന്നത്, എനിക്ക് തല കറങ്ങും” എന്നായിരുന്നു അമ്മയുടെ വിശദീകരണം.
”എന്റെ പേരിലൊരു ആക്സിഡന്റ് കേസുണ്ടെന്ന് അറിയില്ലേ, അതുകൊണ്ട് ഇതൊക്കെ ഒരു ഷോയില്‍ പറയാന്‍ പാടുണ്ടോ?” എന്നായിരുന്നു ഇതിന് സല്മാന് ഖാന്റെ പ്രതികരണം. എന്റെ കൂടെ എപ്പോള്‍ ഇരുന്നാലും മമ്മ രാമ രാമ ചൊല്ലുകയായിരിക്കും. എന്തിന് സൊഹൈലിനും അര്‍ബാസിനും അരികിലിരിക്കുമ്പോഴും ഇത് തന്നെയാണ് അവസ്ഥയെന്നും സല്മാന് ഖാന് പറഞ്ഞു.
താരത്തിന്റേയും അമ്മയുടേയും ഈ രസകരമായ സംസാരം സോഷ്യല്‍ മീഡിയയിലും വൈറലായി മാറിയിരുന്നു. അതേസമയം കുപ്രസിദ്ധമായ കേസില്‍ സല്മാന് ഖാന് തെളിവുകളുടെ അഭാവത്തില്‍ ബോംബെ ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...