
Malayalam
താന്‍ കുറച്ച് ഡിസ്റ്റന്‍സ് വെച്ചതാണ്, അല്ലെങ്കില്‍ നമ്മള് ആവശ്യമില്ലാതെ അഡിക്റ്റഡ് ആവും; തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി
താന്‍ കുറച്ച് ഡിസ്റ്റന്‍സ് വെച്ചതാണ്, അല്ലെങ്കില്‍ നമ്മള് ആവശ്യമില്ലാതെ അഡിക്റ്റഡ് ആവും; തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി

നിരവധി ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതമായ നടനാണ് ശ്രീനാഥ് ഭാസി. ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി എത്തിയ ഹോമിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമായി നടക്കുന്നത്. ഇന്ദ്രന്‍സ് അവതരിപ്പിച്ച കഥാപാത്രത്തിവന്റെ മകനായി ആണ് ശ്രീനാഥ് ഭാസി ചിത്രത്തില്‍ വേഷമിട്ടത്.
ഇപ്പോഴിതാ ചിത്രത്തിലേത് പോലെ സിനിമ സംവിധാനത്തെ കുറിച്ച് താന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. ഹാമിലെ ആന്റണിയെ പോലെ താന്‍ ഇതുവരെ സിനിമ സംവിധാനത്തെ കുറിച്ച് ആലോച്ചിച്ചിട്ടില്ല. അതൊരു ഭയങ്കര ജോലിയാണ്. തലവേദനയുള്ള കേസാണ്.
ഇവിടെ ഒരുപാട് നല്ല സംവിധായകരുണ്ട്. സംവിധാനം താന്‍ അങ്ങനെ ആലോചിച്ചിട്ടില്ല എന്ന് ശ്രീനാഥ് ഭാസി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിനെ കുറിച്ചും താരം പറയുന്നുണ്ട്.
സോഷ്യല്‍ മീഡിയ അത്ര സോഷ്യലല്ലാത്തത് കാരണം താന്‍ കുറച്ച് ഡിസ്റ്റന്‍സ് വെച്ചതാണ്. സിനിമയുടെ പ്രമോഷന് വേണ്ടിയും ആളുകളുമായി ബന്ധപ്പെടാനും ഉപയോഗിക്കാറുണ്ട്. അല്ലാതെ ഭയങ്കര സോഷ്യല്‍ ആക്ടിവിറ്റി ഒന്നുമില്ല. അല്ലെങ്കില്‍ നമ്മള് ആവശ്യമില്ലാതെ അഡിക്റ്റഡ് ആവും.
സോഷ്യല്‍ മീഡിയയിലെ ആളുകളാലും വ്ളോഗര്‍മാരാലും സ്വാധീനിക്കപ്പെടുന്ന നല്ലതും ചീത്തയും തിരിച്ചറിയണം. എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ടല്ലോ. എല്ലാത്തില്‍ നിന്നുമുള്ള നല്ലത് എടുക്കുക. നമുക്ക് ചോയ്സ് ഉണ്ടല്ലോ എന്നും ശ്രീനാഥ് പറഞ്ഞു.
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി...