പ്രേക്ഷകരുടെ ഇഷ്ടനായികമാരിൽ ഒരാളാണ് മുക്ത ജോർജ്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മുക്ത പിന്നീട് തെന്നിന്ത്യൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ മുക്ത ഒരു വമ്പൻ തിരിച്ചുവരവാണ് മിനി സ്ക്രീനിലൂടെ അടുത്തിടെ നടത്തുകയുണ്ടായത്. കൂടത്തായി പരമ്പരയിലൂടെ മലയാളത്തിലും, പിന്നീട് തമിഴ് മിനി സ്ക്രീനിലും മുക്ത തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചെത്തിയിരിക്കുകയാണ് നടി. നിറഞ്ഞ സ്വീകരണം ആയിരുന്നു മുക്തയുടെ ചിത്രങ്ങൾക്ക് ലഭിച്ചത്. എന്നാൽ, ആരാധകരുടെ ഒരു ചോദ്യമാണ് ചിത്രത്തിനെ ഇത്രയധികം വൈറലാക്കിയത്.
‘അഥിതികളുടെ എണ്ണം കൂടുന്നുണ്ടോ എന്നൊരു സംശയം’, എന്ന് പറഞ്ഞുകൊണ്ട് പുതിയ ഒരു ചിത്രവും മുക്ത പങ്കിട്ടു . വീട്ടിലെ തുളസിച്ചെടിയും അതിന്റെ ചുവട്ടിൽ ഒരു മുട്ടയും, അടങ്ങുന്ന മനോഹര ചിത്രമാണ് മുക്ത ഷെയർ ചെയ്തത്. ഇതോടെ സംശയങ്ങൾ പങ്കിട്ടുകൊണ്ട് ആരാധകരും എത്തി. വൈറ്റ് ഫോറെസ്റ് എന്ന ഹാഷ് ടാഗോടുകൂടിയാണ് മുക്ത ചിത്രം പങ്കുവച്ചത്.
2015ലായിരുന്നു മുക്തയും റിങ്കുവും വിവാഹിതരായത്. 2016ലാണ് മുക്തയ്ക്കും റിങ്കുവിനുമായി കിയാര എന്ന് പേരുള്ള മകള്‍ ജനിച്ചത്. മകളുടെ വിശേഷങ്ങളുമായി ഇരുവരും സോഷ്യൽമീഡിയയിൽ എത്താറുണ്ട്.
സൂര്യ ടിവിയിൽ ആയില്യം കാവ് എന്ന സീരിയലിലൂടെയാണ് അഭിനയത്തിലേക്ക് ബാലതാരമായി മുക്ത എത്തിയത്. ശേഷം പവിത്രബന്ധം, സ്വരം, ചന്ദ്രകുമാരി തുടങ്ങിയ സീരിയലുകളുടെ ഭാഗമായി. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെയായി 2005 മുതൽ സജീവമായിരുന്ന മുക്ത വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നത്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....