മലായാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് മഞ്ജു വാര്യര്‍. വളരെ ശക്തമായ നായിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ മഞ്ജുവിന് എന്നും കഴിഞ്ഞിട്ടുണ്ട്. തന്റെ ആദ്യ സിനിമ മുതല്‍ ഇവിടം വരെയും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ മഞ്ജുവിന് സാധിച്ചിട്ടുണ്ട്.
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നായികയായി വളരുകയായിരുന്നു മഞ്ജു. എന്നാല്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയം ആയിരുന്നു താരം വിവാഹിതയായത്. തുടര്‍ന്ന് കുടുംബത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മഞ്ജു നീണ്ട ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്.
വിവാഹ ശേഷം സിനിമ വിട്ട താരം പതിനാല് വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയപ്പോഴും ഗംഭീര വരവേല്‍പ്പാണ് മലയാളികള്‍ നല്‍കിയത്. സിനിമകള്‍ക്ക് പുറമെ മിനിസ്ക്രീനിലും എപ്പോഴും എത്താറുണ്ട് താരം. ജനപ്രിയ റിയാലിറ്റി ഷോകളില്‍ എല്ലാം അതിഥിയായി മഞ്ജു വാര്യര്‍ മുന്‍പ് പങ്കെടുത്തിട്ടുണ്ട്. അതേസമയം ഓണത്തിനും മഞ്ജു വാര്യര്‍ ഒരു സ്പെഷ്യല്‍ പ്രോഗ്രാമുമായി എത്തുന്നുണ്ട്.
സീ കേരളത്തില്‍ വരുന്ന പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലുവകയാണ്. മഞ്ജു ഭാവങ്ങള്‍ എന്നാണ് ഓണപരിപാടിക്ക് പേരിട്ടിരിക്കുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും പരിപാടിയില്‍ എത്തുന്നു. ഒരിടവേളയ്ക്ക് ശേഷം മഞ്ജുവും മനോജ് കെ ജയനും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി പരിപാടിക്കുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ട് സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. സല്ലാപം, സമ്മാനം എന്നീ സിനിമകളില്‍ മഞ്ജുവും മനോജ് കെ ജയനും അഭിനയിച്ചു.
മഞ്ജു ഭാവങ്ങള്‍ പരിപാടിയില്‍ മുഖ്യാതിഥിയായാണ് മനോജ് കെ ജയന് എത്തുന്നത്. പരിപാടിയില്‍ രണ്ട്പേരും തങ്ങളുടെ പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുന്നുണ്ട്. ഒപ്പും ഇരുവരും ഒരുമിച്ച് ദേവി എന്നും നീ എന്‍ സ്വന്തം എന്ന റൊമാന്റിക്ക് സോംഗ് പാടുന്നുമുണ്ട്. സമ്മാനം എന്ന ചിത്രത്തിലെ പാട്ടാണ് ഇത്. അതേസമയം മഞ്ജു ഭാവങ്ങള്‍ പ്രൊമോയ്ക്ക് പിന്നാലെ ഇരുവരെയും ഒരുമിച്ച് കാണാന്‍ കാത്തിക്കുന്നു എന്ന് ആരാധകരും കുറിച്ചു. മഞ്ജുവിന്റെ അരങ്ങേറ്റ ചിത്രമായ സല്ലാപത്തില്‍ പ്രധാന വേഷത്തിലാണ് മനോജ് കെ ജയന് എത്തിയത്.
മനോജ് കെ ജയന് പുറമെ മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളെല്ലാം പരിപാടിക്ക് എത്തുന്നുണ്ട്. മഞ്ജു ഭാവങ്ങള്‍ ഷോയിലൂടെ ഭാവന വീണ്ടും മിനിസ്ക്രീനില്‍ എത്തുന്നു. ഭാവനയുടെ ഡാന്‍സും പ്രൊമോ വീഡിയോയില്‍ കാണിക്കുന്നുണ്ട്. നിഖില വിമല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഗ്രേസ് ആന്റണി തുടങ്ങിയ താരങ്ങളും ഷോയിലുണ്ട്. ഇവര്‍ക്കൊപ്പം ടിവി താരങ്ങളായ മൃദുല വിജയ്, ഷിജു എആര്‍, റിച്ചാര്‍ഡ് ജോസ് തുടങ്ങിയവരും എത്തുന്നു. ആര്‍ജെ മാത്തുക്കുട്ടിയും രാജ് കലേഷുമാണ് അവതാരകരായി എത്തുന്നത്. ആഗസ്റ്റ് 22നാണ് മഞ്ജു ഭാവങ്ങള്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുക.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...