മയാനദി എന്ന മലയാളം സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് വേറിട്ട അഭിനയ ശൈലിയിലൂടെ മുന്നേറുകയാണ് ആശ്വര്യ ഇപ്പോൾ. എന്നാൽ , താൻ ഇപ്പോഴും നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഓഡിഷന് പോവുന്ന ആളാണെന്ന് പറയുകയാണ് നടി ഐശ്വര്യ . മറ്റ് ഭാഷകളിലെ സിനിമകള്‍ക്ക് ഓഡിഷനില്ലാതെ പറ്റില്ലെന്നും ഐശ്വര്യ പറയുന്നു.
ധനുഷിനൊപ്പം അഭിനയിച്ച ജഗമേ തന്തിരം എന്ന ചിത്രത്തിലേക്ക് എത്തിയതും ഓഡിഷനിലൂടെയായിരുന്നെന്നും അത് ഏറെ സന്തോഷം നല്‍കിയെന്നും ഐശ്വര്യ പറഞ്ഞു. ‘ചില സിനിമകളുടെയൊക്കെ ഓഡിഷന് പോയി റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യമൊക്കെ അതിലെനിക്ക് വിഷമം തോന്നുമായിരുന്നു. പിന്നെ എനിക്ക് മനസ്സിലായി എന്നെ നിരസിച്ച സിനിമകള്‍ എന്നെ ആവശ്യമില്ലാത്തതായിരുന്നുവെന്ന്. ഇപ്പോ ഒരു റോളില്‍ നിന്ന് നിരസിക്കപ്പെടുമ്പോള്‍ എനിക്ക് അറിയാം ഞാന്‍ അതിന് യോജിച്ച ആളല്ലെന്ന്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
താനത്ര ധൈര്യമുള്ളയാളല്ലെന്നും അതുകൊണ്ടുതന്നെ നിരസിക്കപ്പെടാനുള്ളൊരു അവസരം താനായിട്ട് ഉണ്ടാക്കാറില്ലെന്നും ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഐശ്വര്യയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രവും ജഗമേ തന്തിരമായിരുന്നു.
റിലയന്‍സ് എന്റര്ടെയിന്മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നു നിര്‍മ്മിച്ച ആക്ഷന്‍ പാക്ക്ഡ് ഗ്യാങ്സ്റ്റര്‍ ചിത്രമായ ജഗമേ തന്തിരം 190 രാജ്യങ്ങളിലായി 17 ഭാഷകളിലായാണ് റിലീസ് ചെയ്തത്.
മലയാളിയായ ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഹോളിവുഡ് താരം ജെയിംസ് കോസ്മോയും അഭിനയിച്ചിരുന്നു. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്തത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...