
Malayalam
‘അദ്ദേഹത്തിന്റെ വിനയം ശരിക്കും അവിശ്വസനീയമാണ്’; വിക്രമിനോടൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങളെ കുറിച്ച് റോഷന് മാത്യു
‘അദ്ദേഹത്തിന്റെ വിനയം ശരിക്കും അവിശ്വസനീയമാണ്’; വിക്രമിനോടൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങളെ കുറിച്ച് റോഷന് മാത്യു

ആനന്ദം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് റോഷന് മാത്യു. ഇതിനോടകം തന്നെ മികച്ച ഒരുപാട് ചിത്രങ്ങളുടെ ഭാഗമാകാന്‍ റോഷന് കഴിഞ്ഞു. ഫഹദ് ഫാസില്‍, പൃഥ്വിരാജ് എന്നിവരുടെ ചിത്രങ്ങളില്‍ കേന്ദ്ര കഥാപാത്രത്തെയാണ് റോഷന് അവതരിപ്പിച്ചത്. കുതുതി, സീ യൂ സൂണ്‍ എന്നീ ചിത്രങ്ങളില്‍ കഥയില്‍ ഏറ്റവും പ്രധാന കഥാപാത്രമായിരുന്നു റോഷന്റേത്.
ഇപ്പോഴിതാ തെന്നിന്ത്യയിലെ തന്നെ സൂപ്പര്‍ താരമായ വിക്രമിനൊപ്പം സ്ക്രീന്‍ പങ്കിടാന്‍ അവസരം ലഭിച്ചിരിക്കുകയാണ് റോഷന്. തന്റെ ആദ്യ തമിഴ് ചിത്രത്തില്‍ തന്നെ വിക്രമിനെ പോലൊരു താരത്തിനൊപ്പം അഭിനയക്കാന് റോഷന് സാധിച്ചു.
കോബ്രയില്‍ വിക്രമും റോഷനും ഒരുമിച്ചുള്ള ഷൂട്ടിങ്ങ് അനുഭവം ഒരു അഭിമുഖത്തിലാണ് താരം പങ്കുവെച്ചത്. ‘കോബ്രയില്‍ വിക്രമിനൊപ്പം എനിക്ക് ചില സീനുകള്‍ ഉണ്ട്. അദ്ദേഹത്തിന്റെ വിനയം ശരിക്കും അവിശ്വസനീയമാണ്’ റോഷന് പറയുന്നു.
കഴിഞ്ഞ ദിവസമാണ് റോഷന് കേന്ദ്ര കഥാപാത്രമായ കുരുതി ആമസോണില്‍ റിലീസ് ചെയ്തത്. നവാഗതനായ മനുവാര്യര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. ചിത്രത്തില്‍ പൃഥ്വിരാജ്, മാമുക്കോയ, ശ്രിന്ദ, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...