എനിക്കും നായികയാകാമല്ലോ , പിന്നെന്താ അവര്‍ ചാന്‍സ് തരാത്തതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട് ; നേരിട്ട പരിഹാസങ്ങളെക്കുറിച്ച് കീർത്തി സുരേഷിന്റെ സഹോദരി രേവതി സുരേഷ്!
എനിക്കും നായികയാകാമല്ലോ , പിന്നെന്താ അവര്‍ ചാന്‍സ് തരാത്തതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട് ; നേരിട്ട പരിഹാസങ്ങളെക്കുറിച്ച് കീർത്തി സുരേഷിന്റെ സഹോദരി രേവതി സുരേഷ്!
എനിക്കും നായികയാകാമല്ലോ , പിന്നെന്താ അവര്‍ ചാന്‍സ് തരാത്തതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട് ; നേരിട്ട പരിഹാസങ്ങളെക്കുറിച്ച് കീർത്തി സുരേഷിന്റെ സഹോദരി രേവതി സുരേഷ്!
അധികം മലയാളികൾക്കിടയിൽ പരിചിതമല്ലെങ്കിലും കീർത്തി സുരേഷിന്റെ സഹോദരിയും സഹസംവിധായികയുമാണ് രേവതി സുരേഷ്. ഇപ്പോഴിതാ, വണ്ണമുള്ളത് കാരണം ജീവിതത്തില്‍ ഏറെ പരിഹസിക്കപ്പെട്ടയാളാണ് താനെന്ന് പറയുകയാണ് രേവതി സുരേഷ്.
ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ നാടകങ്ങളില്‍ ആനയുടെയും ഹിപ്പൊപ്പൊട്ടാമസിന്റെയും വേഷമാണ് തനിക്ക് കിട്ടിയിരുന്നതെന്നും തന്നെ നായികയാക്കാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിരുന്നുവെന്നുമാണ് രേവതി പറയുന്നത്.
‘ക്ലാസിലെ മെലിഞ്ഞ കുട്ടിയായിരിക്കും മിക്കപ്പോഴും നായികയാവുന്നത്. എനിക്കും നായികയാകാമല്ലോ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പിന്നെന്താ അവര്‍ ചാന്‍സ് തരാത്തതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അത്തരം കുഞ്ഞുസങ്കടങ്ങള്‍ എത്രമാത്രം ഒരു കുട്ടിയെ സ്വാധീനിക്കുമെന്നൊക്കെ ഇപ്പോഴാണ് മനസ്സിലാകുന്നത്,’ രേവതി സുരേഷ് പറയുന്നു.
പ്ലസ് സൈസ് ഉള്ള സമയത്ത് രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി സ്റ്റേജില്‍ നൃത്തം ചെയ്ത ആളാണ് താനെന്നും അപ്പോഴും ആളുകള്‍ പരിഹസിച്ചിരുന്നുവെന്നും ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ രേവതി പറഞ്ഞു. തടിയുടെ പേരില്‍ കൗമാരക്കാലത്ത് കേട്ട പല കമന്റുകളും തനിക്ക് വല്ലാത്ത അരക്ഷിതാവസ്ഥ ഉണ്ടാക്കിയിരുന്നുവെന്നും അവര്‍ പറയുന്നു.
അമ്മയും അനിയത്തിയും സൗന്ദര്യമുള്ളവരാണല്ലോ, നീ എന്താ ഇങ്ങനെയായത് എന്ന് ഒരിക്കല്‍ ലൊക്കേഷനില്‍ വെച്ച് ഒരാള്‍ ചോദിച്ചു. വലിയ വിഷമം തോന്നി. ഫോട്ടോ എടുക്കാന്‍ പോലും ഞാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ക്യാമറ കണ്ടാല്‍ ഓടിയൊളിക്കണമെന്ന ഫീല്‍ ആയിരുന്നു. സിനിമയുടെ അണിയറയില്‍ നില്‍ക്കാനാണ് ഇഷ്ടം തോന്നിയിട്ടുള്ളത്,’ രേവതി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രിയദര്‍ശനൊപ്പം സഹസംവിധായികയായി തുടങ്ങിയ രേവതിയിപ്പോള്‍ സ്വതന്ത്ര സംവിധായികയാവാനുള്ള തയ്യാറെടുപ്പിലാണ്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...