ഷാരൂഖാന്റെ അടുത്ത സുഹൃത്താണ് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. ഇപ്പോഴിത അടുത്ത സുഹൃത്തായ ഷാരൂഖ് ഖാനെ കുറിച്ചുള്ള കരണിന്റെ വാക്കുകള്‍ ആണ് ചര്‍ച്ചയാകുന്നത്. ആദ്യകാലത്ത് ഷാരൂഖിനെ ഇഷ്ടമായിരുന്നില്ല എന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്.
സംഗീത റിയാലിറ്റി ഷോയായ ഇന്ത്യന്‍ ഐഡല്‍ 12 ന്റ വേദിയില്‍ വെച്ചാണ് തനിക്ക് ഷാരൂഖിനോടുണ്ടായിരുന്ന അനിഷ്ടം കരണ്‍ ജോഹര്‍ പറഞ്ഞത്.
ഇയാള്‍ ബോളിവുഡില്‍ വന്നിട്ട് എന്ത് ചെയ്യാനാണെന്ന് താന്‍ ചിന്തിച്ചുവെന്നും കരണ്‍ ജോഹര്‍ പറയുന്നു. ആദ്യത്തെ കൂടിക്കാഴ്ചയിലാണ് ഇങ്ങനെ തോന്നിയതെന്നും പിന്നീട് അടുത്ത സുഹൃത്തുക്കളാവുകയായിരുന്നെന്നും കരണ്‍ പറഞ്ഞു.
ആദ്യമായി ഷാരൂഖ് ഖാനെ കാണുന്നത് ആനന്ദ് മഹേന്ദ്രയുടെ ഓഫീസില്‍ വെച്ചാണ്. അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് ഇഷ്ടമായിരുന്നില്ല. ഇയാള്‍ ഇവിടെ എന്ത് ചെയ്യാനാണെന്ന് വിചാരിച്ചു.
ആനന്ദ് മഹേന്ദ്രയുടെ രണ്ടാമത്തെ സീരിയലായ ഇന്ദ്രധനുസില്‍ അഭിനയിക്കാന്‍ എത്തിയതായിരുന്നു ഞാന്‍. അവിടെ എന്റെ തൊട്ട് അടുത്ത ഒരു ചായ ആസ്വദിച്ച് കുടിച്ച് കൊണ്ട് ഇരിക്കുന്ന എസ്ആര്‍കെയെ ആണ് കണ്ടതെന്നും പഴയ ഓര്മ പങ്കുവെച്ച് കൊണ്ട് കരണ്‍ ജോഹര്‍ പറഞ്ഞു.
സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം. ഈ സാഹചര്യത്തിൽ ഒരു...