തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സെല്വരാഘവന് ഒരുക്കുന്ന ആയിരത്തില്‍ ഒരുവന് 2. ധനുഷാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. നേരത്തെ ഈ ചിത്രം അണിയറപ്രവര്‍ത്തകര്‍ ഉപേക്ഷിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന് സെല്വരാഘവന്. ആയിരത്തില്‍ ഒരുവന് 2ന്റെ റിസര്‍ച്ചുകള്‍ക്കായും മറ്റ് പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ക്കായും തന്നെ കോടികള്‍ ചിലവ് വന്നു.
അതിനാല്‍ തന്നെ ചിത്രം ഉദ്ദേശിക്കുന്നതിനേക്കാള്‍ വളരെ വലിയ ബജറ്റ് ആകും എന്നതിനാല്‍ ചിത്രം നിര്‍ത്തിവെക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതായാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എപ്പോഴാണ് ഈ പ്രീപ്രൊഡക്ഷന് നടന്നത് എന്ന് പറയാമോ, അതുപോലെ ഏതാണ് ഈ അജ്ഞാതനായ നിര്‍മ്മാതാവ് എന്നും അദ്ദേഹം ചോദിക്കുന്നു.
പുതുവര്‍ഷ ദിനത്തിലാണ് സെല്വരാഘവന് സംവിധാനം ചെയുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ആയിരത്തില്‍ ഒരുവന്2’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. കാര്‍ത്തി, പാര്ത്ഥിപന്, ആന്‍ഡ്രിയ, റീമ സെന്‍ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്റെ ആദ്യ ഭാഗം 2010-ലാണ് പുറത്തിറങ്ങിയത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...