നടിയായും രാഷ്ട്രീയ പ്രവര്‍ത്തകയായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് രമ്യ. തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാന്‍ മടിക്കാത്ത താരം പലകാര്യങ്ങളിലും തുറന്ന് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ഒരു വെബ്സീരീസിലെ സംഭാഷണത്തിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് രമ്യ.
നടന് ധനുഷിന്റെ രൂപത്തെ കളിയാക്കും വിധമുള്ള സംഭാഷണത്തിനെതിരെ രമ്യ സോഷ്യല്‍ മീഡിയയില്‍ എത്തി. ദക്ഷിണേന്ത്യന്‍ വെബ് സീരിസില്‍ നിന്നുള്ള സംഭാഷണത്തിന്റെ വീഡിയോയ്ക്കൊപ്പമാണ് രമ്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. വീഡിയോയില്‍ ഒരു സുഹൃത്ത് തന്റെ മറ്റൊരു സുഹൃത്തിനെ അയാളുടെ രൂപത്തെ ചൊല്ലി വിമര്‍ശിക്കുകയാണ്.
മെലിഞ്ഞിരിയ്ക്കുന്ന ആളെ ധനുഷിന്റെ പേര് പറഞ്ഞാണ് കളിയാക്കുന്നത്. ധനുഷിനെ സൂപ്പര്‍ മോഡല്‍ ആക്കിക്കൊണ്ടു ആ കളിയാക്കല്‍ രംഗം തമാശ രൂപേണെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെതിരെയണ് രമ്യ രംഗത്ത് എത്തിയിരിയ്ക്കുന്നത്. ‘വളരെ മോശം ടേസ്റ്റ് ആയിപ്പോയി. വടക്ക് – തെക്ക് വിവേചനവും അവരുടെ ശാരീരിക രൂപത്തെ കളിയാക്കും വിധമുള്ള സംഭാഷണങ്ങളും ഒഴിവാക്കണം.
അത് അത്ര നല്ലതല്ല. വളരൂ.. ഇത് 2021 ആണ്. മാത്രവുമല്ല, ഇന്ത്യ മറ്റ് രാജ്യങ്ങളില്‍ പോയി വംശീയതയെ കുറിച്ച് സംസാരിക്കുന്നു. ആദ്യം നമുക്ക് ഒരുമിച്ച് പ്രവൃത്തിയ്ക്കാം’ എന്നാണ് രമ്യയുടെ പോസ്റ്റ്. ധനുഷുമായി നല്ലൊരു സൗഹൃദം സൂക്ഷിക്കുന്ന നടിയാണ് രമ്യ. പൊല്ലാതവന് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...