വെങ്കട് കൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്തേയ്ക്ക് കടക്കാനൊരുങ്ങുകയാണ് ബോജ്പൂരി നടി പഖി ഹെജ്ഡെ. ഇപ്പോഴിതാ അനുഷ്ക ഷെട്ടിയുടെ വാക്കുകളാണ് തന്നെ തെലുങ്ക് സിനിമാ ലോകത്ത് എത്തിച്ചത് എന്ന് പറയുകയാണ് പഖി. ഹൈദരബാദില്‍ വച്ചു നടന്ന ഒരു പരിപാടിയ്ക്കിടെയാണ് അനുഷ്ക ഷെട്ടിയും പഖിയും കണ്ടു മുട്ടിയത്.
‘ഞാനും അനുഷ്കയും കര്‍ണാടകയിലെ ഒരേ സ്ഥലത്താണ്. അന്ന് ചടങ്ങിനിടെ അനുഷ്ക എന്നെ നോക്കി ചോദിച്ചു, നീ നോര്‍ത്ത് സിനിമയില്‍ എന്താണ് ചെയ്യുന്നത്. നീ സൗത്ത് ഇന്ത്യന്‍ സിനിമകളാണ് ചെയ്യേണ്ടത് എന്ന്. അന്ന് അനുഷ്ക പറഞ്ഞത് എല്ലാം കേട്ടപ്പോള്‍ തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു, തീര്‍ച്ചയായും തെലുങ്ക് സിനിമയില്‍ അഭിനയിക്കും എന്ന് പഖി പറയുന്നു.
അനുഷ്കയുടെ വാക്ക് കേട്ട് തെലുങ്ക് സിനിമയിലേയ്ക്ക് കടന്ന പഖി ഹെജ്ഡെ പേരും മാറ്റി. പ്രിയ യു ഹെജ്ഡെ എന്നാണ് പുതിയ പേര്. തെലുങ്ക് ഓഡിയന്‍സിന് പെട്ടന്ന് ബന്ധപ്പെടുത്താന്‍ പറ്റുന്ന പേരാണ് പ്രിയ എന്ന് എന്റെ നിര്‍മാതാവ് പറഞ്ഞു. മാത്രമല്ല പേര് എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു.
എന്നെ നല്ല രീതിയില്‍ തെലുങ്ക് സിനിമയില്‍ അഭിമുഖം ചെയ്യാനുള്ള അണിയറ പ്രവര്‍ത്തകരുടെ ശ്രമങ്ങളില്‍ ഞാന്‍ സന്തുഷ്ടയാണ്. വളരെ മികച്ച സ്വാഗതമാണ് എനിക്ക് തെലുങ്ക് സിനിമാ ലോകത്തും നിന്നും കിട്ടിയതും. ആദ്യ ചിത്രത്തില്‍ തന്നെ നല്ല കഥാപാത്രത്തെയാണ് ലഭിച്ചത് എന്ന സന്തോഷവും പഖി പങ്കുവച്ചു.
കഥാപാത്രത്തിന് വേണ്ടി കുങ് ഫു പരിശീലനം നേടിയിട്ടണ്ടത്രെ. കൂടാതെ ചിത്രത്തില്‍ പഖിയുടെ ബൈക്ക് റൈഡും ഉണ്ട്. ഭാഷ അറിയാതെ അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ ബദ്ധിമുട്ടുള്ള കാര്യമാണ്. അര്‍ത്ഥം അറിയാത്ത സംഭാഷണം പറയാന്‍ എനിക്ക് പറ്റില്ല. അതുകൊണ്ട് ഇപ്പോള്‍ തെലുങ്ക് പഠിയ്ക്കുന്ന തിരക്കിലാണ് താന്‍ എന്ന് പഖി ഹെജ്ഡെ പറയുന്നു.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...